കണ്ണൂരിൽ വയോധികയിൽ നിന്ന് തട്ടിയെടുത്തത് 1.65 കോടി രൂപ

ഫോണ്‍ കോളിലൂടെ കണ്ണൂര്‍ താവക്കരയിലെ എഴുപത്തിരണ്ടുകാരിക്ക് നഷ്ടമായത് 1.65 കോടി രൂപ. ഈ മാസം ആദ്യം വാട്‌സ്‌ആപ്പ് വഴി ക്രെഡിറ്റ് കാര്‍ഡിന്റെ കസ്റ്റമര്‍ കെയര്‍ ഹെഡ് എന്നു പറഞ്ഞാണ് 72 കാരിയെ തേടി ആദ്യം കോള്‍ വന്നത്.

ക്രെഡിറ്റ് കാര്‍ഡിന്റെ കാലാവധി കഴിഞ്ഞെന്നും ഇതിന് 86000 രൂപ അടയ്ക്കണമെന്നും പറഞ്ഞു, എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ പണം അടയ്ക്കാനില്ലെന്ന് മനസിലായി.

തുടര്‍ന്ന് രണ്ടു ദിവസത്തിന് ശേഷം മറ്റൊരു നമ്ബര്‍ വഴി വാട്‌സ്‌ആപ്പിലൂടെ സിബിഐ ഓഫീസര്‍ എന്നുപരിചയപ്പെടുത്തി കോള്‍ വന്നു.
മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിങ്ങനെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ആങ്ങനെ ഈ മാസം 11 മുതല്‍ 17 വരെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി 16583200 രൂപ തട്ടിയെടുക്കുകയായിരുന്നു. അവര്‍ ആവശ്യപ്പെട്ട പണം നല്‍കിയ ശേഷം പിന്നീട് ആ നമ്ബറില്‍ ബന്ധപ്പെടാന്‍ നോക്കിയപ്പോള്‍ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m