ഒക്ടോബർ 1 ലിസ്യൂവിലെ വിശുദ്ധ ചെറുപുഷ്പം

ആധുനിക യുഗത്തിലെ ഏറ്റവും വലിയ വിശുദ്ധ എന്ന് പത്താം പീയൂസ് മാർപാപ്പ 1907 മാർച്ച് 15ന് വിശുദ്ധ തെരേസയെ പറ്റി പ്രസ്താവിക്കുകയുണ്ടായി .ഒക്ടോബർ ഒന്നാം തീയതി ലോക വയോധിക ദിനം എന്നതിലുപരി ക്രിസ്ത്യാനികളായ നമ്മളെ സംബന്ധിച്ച് വിശുദ്ധ കൊച്ചുത്രേസ്യയുടെ ഓർമ്മത്തിരുന്നാളായാണ് അനുസ്മരിക്കപ്പെടുന്നത് .

1873 ജനുവരി രണ്ടാം തീയതി ഫ്രാൻസിലെ ലൂയി മാർട്ടിൻ അല൯ കുറി൯ ദമ്പതികളുടെ 9 മക്കളിൽ അവശേഷിച്ച അഞ്ചു മക്കളിൽ ഏറ്റവും ഇളയവളാണ് വിശുദ്ധ കൊച്ചുത്രേസ്യ. ചെറുപ്പകാലത്തുതന്നെ ആരോഗ്യപരമായ ഒരുപാട് ക്ലേശങ്ങൾ വിശുദ്ധക്ക് സഹിക്കേണ്ടതായി വന്നിട്ടുണ്ട് . തങ്ങളുടെ മരണപ്പെട്ട നാല് മക്കളോടൊപ്പം കൊച്ചുത്രേസ്യോയു൦ ചേർക്കപ്പെട്ടേക്കാം എന്ന് മാതാപിതാക്കൾ ഭയന്നിരുന്നു .കൊച്ചുത്രേസ്യയെ ഏറ്റവും വിഷമിപ്പിച്ചത് തൻറെ നാലാമത്തെ വയസ്സിലെ അമ്മയുടെ നിര്യാണം ആണ് .പിന്നീട് ഈ അനുഭവത്തെപ്പറ്റി കൊച്ചുത്രേസ്യ പരാമർശിക്കുന്നുണ്ട് .അമ്മയുടെ മരണശേഷം കൊച്ചുത്രേസ്യയുടെ മൂത്ത സഹോദരന്മാരായ മരിയയും പൗളിനുമാണ് കൊച്ചുത്രേസ്യയെ ദൈവിക പുണ്യങ്ങളിൽ വളർത്തിക്കൊണ്ടുവന്നത് .വിശുദ്ധ കൊച്ചുത്രേസ്യയുടെ മൂത്ത സഹോദരി പൗളിനുമായി ഗാഢമായ സ്നേഹബന്ധം അവൾക്കുണ്ടായിരുന്നു.

1882 ൽപൗളിൻ മഠത്തിൽ ചേർന്നപ്പോഴെ നമ്മുടെ ചെറു പുഷ്പത്തിന് ചേച്ചിയോടൊപ്പം പോവാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു.ഇത് സൂചിപ്പിക്കുന്നത് കൊച്ചുത്രേസ്യക്ക് പൗളിനിൽ നിന്ന് ഒരമ്മയുടെ കരുതലും വാത്സല്യവും ലഭിച്ചിരുന്നു എന്നാണ് .പിന്നീട് അഞ്ച് ആണ്ടുകൾക്ക് ശേഷം 1887 കാർമലെറ്റ് സന്യാസിനി മഠത്തിൽ പ്രവേശനത്തിനായിതെരേസ അപേക്ഷിച്ചുവെങ്കിലും നിർഭാഗ്യവശാൽ തൻറെ പ്രായക്കുറവ് മൂലം വിശുദ്ധക്ക് അത് സാധിച്ചില്ല .ചെറുപ്പ കാലത്തുണ്ടായ ക്ലേശകരമായ അനുഭവങ്ങളും ക്രിസ്തീയ അടിത്തറയും വിശുദ്ധയെ തൻറെ തീരുമാനങ്ങൾ ഉറച്ചതാക്കാ൯ പ്രാപ്തയാക്കി .

തൻറെ പതിനഞ്ചാമത്തെ വയസ്സിൽ കാർമലെറ്റ് മഠത്തിൽ ചേരുവാൻ ചെറുപുഷ്പത്തിന് അനുവാദം ലഭിച്ചു .തുടർന്ന് 9 വർഷക്കാലം എളിയ സഭാജീവിതം നയിച്ചു. പ്രത്യേക അത്ഭുത പ്രവർത്തികളോ വ്രതാനുഷ്ഠാനമോ പ്രാരംഭഘട്ടത്തിൽ നടന്നിട്ടില്ല എന്ന് അനുമാനിക്കപ്പെടുന്നു.കൊച്ചുത്രേസ്യാ ചെറുപ്പംമുതലേ പരിശീലിച്ചു പോന്നിരുന്ന സേവനസന്നദ്ധതയും മറ്റുള്ളവരോടുള്ള സ്നേഹ തീക്ഷ്ണതയും വിശുദ്ധിയിലേക്കുള്ള യാത്രയിൽ അവളെ കൂടുതൽ ഊർജസ്വല യാക്കുന്നതും പ്രാപ്തയാക്കുന്നതുമായിരുന്നു.സഭയോടും സഭാ ജനങ്ങളോടുമുള്ള വിശുദ്ധയുടെ സ്നേഹം നാം മാതൃക ആകേണ്ടതാണ്.അങ്ങനെ തൻറെ ഇരുപതാമത്തെ വയസ്സിൽ 1897 സെപ്റ്റംബർ 30ന് അവൾ ക്ഷയരോഗം മൂലം ക്രിസ്തുവിലേക്ക് യാത്രയായി.

പിന്നീട് 28 വർഷങ്ങൾക്ക് ശേഷം 1925 വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ഭൂമിയിൽ നന്മ ചെയ്ത് ഞാൻ എൻറെ സ്വർഗ്ഗം നേടുമെന്ന ആപ്തവാക്യം അവൾ നിറവേറ്റി .തെരേസയെപ്പറ്റിയുള്ള അറിവുകൾ കൂടുതൽ ലഭിച്ചത് തെരേസയുടേത് തന്നെ ഓർമ്മക്കുറിപ്പുകളിൽ നിന്നാണ് ഈ ഓർമ്മക്കുറിപ്പുകൾ വളരെയധികം ജനസമ്മതിയാർജിക്കുകയും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിൽ സഹായകമാവുകയും ചെയ്തു .വിശുദ്ധ ചെറുപുഷ്പത്തിൻറെ ആത്മകഥയായ ‘സ്റ്റോറി ഓഫ് എ സോൾ ‘ ഇന്നും അനേകർക്ക് ആത്മീയ വെളിച്ചം പകരുന്നതാണ് .1997 ജോൺ പോൾ രണ്ടാമൻ വിശുദ്ധക്ക് ‘ഡോക്ടർ ഓഫ് ദി ചർച്ച് ‘എന്ന ബഹുമതി പ്രഖ്യാപിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group