സുരക്ഷിതമേഖലയെന്ന് പ്രഖ്യാപിച്ചയിടത്തും ബോംബിട്ട് ഇസ്രായേല്‍; 10 പേര്‍ കൊല്ലപ്പെട്ടു
സുരക്ഷിതമേഖലയെന്ന് പ്രഖ്യാപിച്ചയിടത്തും ബോംബിട്ട് ഇസ്രായേല്‍; 10 പേര്‍ കൊല്ലപ്പെട്ടു
തെല്‍ അവീവ്: സുരക്ഷിതമേഖലയെന്ന് പ്രഖ്യാപിച്ചയിടത്തും ബോംബിട്ട് ഇസ്രായേല്‍. ആക്രമണത്തില്‍ 10 പേർ കൊല്ലപ്പെട്ടു.
തണുപ്പും മഴയും ഭക്ഷ്യവസ്തുക്കളുടെ ക്ഷാമവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് സുരക്ഷിതമേഖലയില്‍ പോലും തുടർച്ചയായി ഇസ്രായേലിന്റെ ആക്രമണമുണ്ടാവുന്നത്.
ദക്ഷിണ ഗസയിലെ അല്‍ മവാസി മേഖലയിലാണ് കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ ആക്രമണമുണ്ടായത്. തങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയും ബന്ദികളെ വിട്ടയക്കുകയും ചെയ്തില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്രായേല്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷിത മേഖലയില്‍ പോലും ഇസ്രായേലിന്റെ ആക്രമണങ്ങള്‍ ശക്തമാവുന്നത്.
അതേ സമയം, ജബാലിയയിലെ അഭയാർഥി ക്യാമ്ബുകളില്‍ ബുധനാഴ്ച പുലർച്ച നടത്തിയ ആക്രമണങ്ങളില്‍ മരണം 17 ആയി. കൊല്ലപ്പെട്ടവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. മധ്യ ഗസ്സയിലെ ബുറൈജ് അഭയാർഥി ക്യാമ്ബില്‍ ബോംബിട്ട് കുഞ്ഞിനെയും ഇസ്രായേല്‍ വധിച്ചു. ഒക്ടോബർ ആറു മുതല്‍ കടുത്ത ഉപരോധം തുടരുന്ന വടക്കൻ ഗസ്സയില്‍ ജബാലിയ, ബൈത് ലാഹിയ എന്നിവിടങ്ങളില്‍ കൂട്ടമായി വീടുകള്‍ നശിപ്പിക്കുന്നതും തുടരുകയാണ്. വടക്കൻ ഗസ്സയില്‍ എല്ലാവരെയും ഒഴിപ്പിച്ച് കരുതല്‍ മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
ഗസ്സയില്‍ അതിശൈത്യത്തിനൊപ്പം ശക്തമായ മഴയും കാറ്റുമെത്തിയത് ക്യാമ്ബുകളിലെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിട്ടുണ്ട്. ഗസ്സ സിറ്റി, ദക്ഷിണ ഖാൻ യൂനുസ്, ദെയ്റുല്‍ ബലഹ് എന്നിവിടങ്ങളില്‍ കനത്തമഴയില്‍ ജലനിരപ്പുയർന്നത് 1500ലേറെ തമ്ബുകള്‍ താമസിക്കാനാവാത്തതാക്കി. കടുത്തഭക്ഷ്യക്ഷാമം നിലനില്‍ക്കുന്നതിനിടെയാണ് അതിശൈത്യവും പിടിമുറുക്കിയത്. ഗസ്സയിലേക്ക് പ്രതിദിനം 500ലേറെ ട്രക്കുകള്‍ ആവശ്യമായിടത്ത് ഒരു മാസത്തിനിടെ 160 ഭക്ഷ്യ ട്രക്കുകളാണ് അതിർത്തി കടക്കാൻ അനുവദിച്ചതെന്ന് യു.എൻ മാനുഷിക ഏജൻസി അറിയിച്ചു. അതിനിടെ, ഗസ്സ വെടിനിർത്തല്‍ ചർച്ചകള്‍ വീണ്ടും വഴിമുട്ടിയതായി റിപ്പോർട്ട്. 30 ബന്ദികളെ വിട്ടയക്കുന്നതിനു പകരം 60 ദിവസ വെടിനിർത്തലാണ് ഇസ്രായേല്‍ മുന്നോട്ടുവെച്ചിരുന്നത്. ബന്ദികളെ ജീവനോടെ ലഭിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ട ചില തടവുകാരെ വിട്ടയക്കാനാകില്ലെന്നും ഇസ്രായേല്‍ നിലപാടെടുത്തതോടെയാണ് ചർച്ച വഴിമുട്ടിയതെന്നാണ് റിപ്പോർട്ട്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m