11.6 ലക്ഷം കോടിയ്ക്ക് അധിപൻ : ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ സമ്ബന്നനായി ഗൗതം അദാനി.ഹുറൂണ്‍ ഇന്ത്യ റിച്ച്‌ ലിസ്റ്റ് 2024 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഗൗതം അദാനിയുടെ ആസ്തി 11.6 ലക്ഷം കോടി കവിഞ്ഞു.

2024 ജൂലൈ 31 വരെ ഈ വർഷം ഇന്ത്യയില്‍ ഓരോ 5 ദിവസവും ഒരു ശതകോടീശ്വരൻ ഉണ്ടായതായി ഹുറൂണ്‍ ഇന്ത്യയുടെ പട്ടിക പറയുന്നു. 2024 ഓടെ ഇന്ത്യയില്‍ സമ്ബത്ത് സൃഷ്ടിക്കുന്നതില്‍ 29 ശതമാനം വർധനയുണ്ടായപ്പോള്‍ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 334 ആയി. ഏഷ്യയുടെ തന്നെ സമ്ബത്തുത്പാദന രംഗത്ത് ഇന്ത്യ അതിവേഗം വളരുകയാണെന്നും ഹുറൂണ്‍ ഇന്ത്യ റിപ്പോർട്ടില്‍ പറയുന്നു എന്നാല്‍ ചൈന ഇക്കാര്യത്തില്‍ പിന്നിലാണ് . രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 25 ശതമാനം ഇടിവാണ് ചൈനയില്‍ രേഖപ്പെടുത്തുന്നത്.

പട്ടികയില്‍ മുകേഷ് അംബാനി രണ്ടാം സ്ഥാനത്തെത്തി. അദ്ദേഹത്തിന്റെ സമ്ബത്ത് 10.14 ലക്ഷം കോടി രൂപയാണ് . എച്ച്‌സിഎല്‍ ടെക്‌നോളജീസ് സ്ഥാപകൻ ശിവ് നാടാറും കുടുംബവും 3.14 ലക്ഷം കോടി രൂപയുടെ സമ്ബത്തുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനെയും രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റോയുടെ (Zepto) സ്ഥാപകരില്‍ ഒരാളായ 21 കാരൻ കൈവല്യ വൗഹ്രയാണ് പട്ടികയില്‍ ഇടംപിടിച്ച ഏറ്റവും പ്രായം കുറഞ്ഞയാള്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group