മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ 110-ാം അനുസ്മരണം നാളെ…

കണ്ണൂർ: തലശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ 110-ാം ജന്മ വാര്‍ഷികം നാളെ (ഓഗസ്റ്റ് നാലിന് )ആഘോഷിക്കും.വള്ളോപ്പിള്ളി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന പരിപാടികളോടെയാണ് ജന്മവാര്‍ഷിക ആഘോഷങ്ങള്‍ നടക്കുക . 35 വര്‍ഷം മാര്‍ വള്ളോപ്പിള്ളിയുടെ സഹായിയും ഡ്രൈവറുമായിരുന്ന അപ്പച്ചന്‍ കളരിക്കല്‍ രചിച്ച ‘മകനെ നീ എന്റേതാണ്’ എന്ന അനുസ്മരണ പുസ്തകം തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റത്തിന് നല്‍കി പ്രകാശനം ചെയ്യും.ആഘോഷങ്ങളുടെ ഭാഗമായി 110 വീടുകളില്‍ വള്ളോപ്പിള്ളി സ്മാരക ഹോം ലൈബ്രറി ആരംഭിക്കും. പദ്ധതി മാര്‍ ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 110 ലൈബ്രറികള്‍ക്ക് വിവിധ പ്രസാധകരുടെ 1100 രൂപ വിലവരുന്ന പുസ്തകങ്ങള്‍ സമ്മാനിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group