പാക്കിസ്ഥാനിൽ വീണ്ടും 12 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി…..

ലാഹോർ: ന്യൂനപക്ഷ പീഡനത്തിന്റെ വാർത്തകൾ തുടർക്കഥയാകുന്ന പാക്കിസ്ഥാനിൽ നിന്ന് മറ്റൊരു വാർത്ത കൂടി റിപ്പോർട്ട് ചെയ്യുന്നു.12 വയസ്സ് മാത്രം പ്രായമുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ ഇസ്ലാം മതവിശ്വാസിയായ വ്യക്തി തട്ടിക്കൊണ്ടു പോയി
മത പരിവർത്തനം നടത്തുകയും നിർബന്ധിത വിവാഹം കഴിക്കുകയും ചെയ്തതായി റിപ്പോർട്ട്.

പാകിസ്ഥാനിലെ സഹിവാളിൽ അമ്മ ഫർസാനക്കൊപ്പം താമസിച്ചു വന്നിരുന്ന 12 -കാരിയായ മീറബ് അബ്ബാസിനെയാണ് നവംബർ 2 ന് തട്ടിക്കൊണ്ടുപോയത്.മീറബിനെ കാണ്മാനില്ലന്ന് . പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണം ആരംഭിക്കുകയോ പെൺകുട്ടിയെ കണ്ടെത്തുകയോ ചെയ്തിട്ടില്ല.

മുഹമ്മദ് ദാവൂദ് എന്ന വ്യക്തിയാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നുo പെൺകുട്ടിയെ മതം മാറ്റുന്നതിനും നിർബന്ധിതമായി വിവാഹം കഴിപ്പിക്കുന്നതിനുമായി മുഹമ്മദ് ദാവൂദിന്റെ സ്വദേശമായ ബലൂചിസ്ഥാനിലേക്ക് കൊണ്ടുപോയതായും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. മകളെ കാണാതായതു മുതൽ, വിധവയും നാൽപത്തിയഞ്ചുകാരിയുമായ അമ്മ ഫർസാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ബന്ധുക്കൾ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group