രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്.

സ്പെയ്ൻ: ആഭ്യന്തരയുദ്ധകാലത്ത് വിശ്വാസത്തിന്റെ പേരിൽ ജീവത്യാഗം നടത്തിയ 127 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.79 വൈദികരും 5 വൈദിക വിദ്യാർത്ഥികളും 3 ഫ്രാൻസിസ്ക്കൻ സഹോദരങ്ങളു ഒരു സന്യാസിനിയും 39 അല്മായരും ഇതിൽ ഉൾപ്പെടുന്നു.അല്മായരിൽ 29 പേർ പുരുഷന്മാരും 10 പേർ സ്ത്രീകളുമാണ്. 1936-1939 വരെയുള്ള വർഷങ്ങളിൽ സ്പെയ്നിൽ പലയിടത്തു വെച്ചും രക്തസാക്ഷികളായവരാണിവർ. കോർദാബൊയിൽ വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ മർചെല്ലോ സെമേറാറൊയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലി മധ്യേയാണ് വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നടന്നത് .രക്തസാക്ഷികളിലൊരാളായ ഫാ. ഹുവാൻ എളീയസ് മെദീന ക്രിസ്തുവിനെ വാഴ്ത്തിയും തന്റെ ഘാതകനോട് ക്ഷമിച്ചും കൊണ്ടുമാണ് ജീവൻ വെടിഞ്ഞത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group