128-ാ​മ​ത് മാ​രാ​മ​ണ്‍ ക​ണ്‍വ​ന്‍ഷ​ന്‍ ഇ​ന്ന് മുതൽ

128-ാ​മ​ത് മാ​രാ​മ​ണ്‍ ക​ണ്‍വ​ന്‍ഷന് ഒരുങ്ങി ​പമ്പാ മ​ണ​ല്‍പ്പു​റം. ഇ​ന്ന് ഉ​ച്ച​ ക​ഴി​ഞ്ഞ് 2.30ന് ​മാ​ര്‍ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ര്‍ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത കണ്‍വ​ന്‍ഷൻ ഉദ്ഘാടനം ചെയ്യും.

സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​സ​ഫ് മാ​ര്‍ ബ​ര്‍ണ​ബാ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 19ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു​ള്ള യോ​ഗ​ത്തോ​ടെ ക​ണ്‍വ​ന്‍ഷ​ന്‍ സ​മാ​പി​ക്കും. മാ​ര്‍ത്തോ​മ്മ സ​ഭ​യി​ലെ ബി​ഷ​പ്പു​മാ​രെ കൂ​ടാ​തെ ബി​ഷ​പ് ദി​ലോ​രാ​ജ് ആ​ര്‍. ക​ന​ഗ​സാ​ബെ (ശ്രീ​ല​ങ്ക), കാ​ന​ന്‍ഡ​മാ​ര്‍ക്ക് ഡി. ​ചാ​പ്മാ​ന്‍ (ഇം​ഗ്ല​ണ്ട്), ബി​ഷ​പ് മാ​ർ റാ​ഫേ​ല്‍ ത​ട്ടി​ല്‍, ഡോ.​സ​ഖ​റി​യാ​സ് മാ​ര്‍ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ര്‍ പ്ര​ധാ​ന പ്ര​സം​ഗ​ക​രാ​യി​രി​ക്കും.
തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി​ വ​രെ രാ​വി​ലെ 10.30നും ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും യോ​ഗ​ങ്ങ​ളു​ണ്ടാ​കും.

ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​എ​ക്യു​മെ​നി​ക്ക​ല്‍ യോ​ഗ​ത്തി​ല്‍ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ന്‍ ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും, വൈ​കു​ന്നേ​രം അ​ഞ്ചി​നു സാ​മൂ​ഹി​ക തി​ന്മ​ക​ള്‍ക്കെ​തി​രേ​യു​ള്ള യോ​ഗ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി സ​ഹാ​യമെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ലും മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തും.

19നു ​വൈ​കു​ന്നേ​രം മാ​ര്‍ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ സ​മാ​പ​ന സ​ന്ദേ​ശ​ത്തോ​ടെ ക​ണ്‍വ​ന്‍ഷ​ന്‍ സ​മാ​പി​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group