വിശുദ്ധ വാതിലിലൂടെ പ്രവേശിച്ചത് 13 ലക്ഷം വിശ്വാസികള്‍

വിശുദ്ധ വാതിലിലൂടെ പ്രവേശിച്ചത് 13 ലക്ഷം വിശ്വാസികള്‍

j391

ജൂബിലി വർഷത്തിൽ ഇതുവരെ 1.3 ദശലക്ഷം ആളുകൾ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നതായി വത്തിക്കാന്‍. സായുധസേനയുടെ ജൂബിലിയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് നവസുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോപ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് റിനോ ഫിസിഷെല്ല ഇക്കാര്യം അറിയിച്ചത്. അതേസമയം തീർത്ഥാടകരുടെ എണ്ണം ജൂബിലിയുടെ വിജയത്തിനുള്ള സാധുതയുടെ മാനദണ്ഡമല്ലായെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്ക, സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്ക, സെന്‍റ് മേരി മേജർ ബസിലിക്ക, സെന്‍റ് പോൾ ബസിലിക്ക എന്നിങ്ങനെ റോമിലെ നാല് ബസിലിക്കകളിൽ മാത്രമാണ് വിശുദ്ധ വാതിലുകൾ സാധാരണയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ വർഷം ഫ്രാന്‍സിസ് മാർപാപ്പ റോമിലെ റെബിബിയ ജയിലിൽ മറ്റൊരു ജൂബിലി വാതില്‍ കൂടി തുറന്നിരുന്നു.
 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)