പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി..

ഫൈസലാബാദ്:പാകിസ്ഥാനിൽ ക്രൈസ്തവർക്കെതിരെ അതിക്രമം പിടിമുറുക്കുമ്പോൾ ലോകമനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി.സുനിത മസീഹാ എന്ന പെൺകുട്ടിയാണ് ഈ ക്രൂരകൃത്യത്തിന് ഇരയായത്.മതം മാറണമെന്നുള്ള ആവശ്യം നിരാകരിച്ചതിനാൽ പെൺകുട്ടിയുടെ മുടി മുറിച്ചു കളയുകയും, സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.അതേസമയം സുനിത മസീഹായ്ക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായി അഡ്നാന്‍ സിദ്ദിഖി, അര്‍മീന റാണാ ഖാന്‍, ഫൈസല്‍ ഖുറൈഷി തുടങ്ങിയ പ്രമുഖ പാക്കിസ്ഥാനി സെലിബ്രിറ്റികളുടെ നീണ്ട നിരയും, ക്രൈസ്തവ സംഘടനകളും പ്രചരണം ശക്തമാക്കിയിട്ടുണ്ട്.”ജസ്റ്റിസ് ഫോര്‍ സുനിത മസീഹ്” എന്ന പേരില്‍ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ശക്തമായ പ്രചാരണമാണ് പാക് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group