ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത 140 പേർ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

സ്പെയിനിലെ ആഭ്യന്തര യുദ്ധകാലത്ത് വിശ്വാസത്തെ പ്രതി ജീവത്യാഗം വരിച്ച 140 സ്പാനിഷ് വംശജരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനോട് അനുബന്ധിച്ച നാമകരണ നടപടികള്‍ക്ക് ആരംഭം കുറിച്ചു.

മൂന്നു വിഭാഗങ്ങളിലായി, മൂന്ന് നടപടിക്രമങ്ങൾ ആണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനു വേണ്ടി നടക്കുന്നത്. 61 വൈദികരാണ് ആദ്യത്തെ വിഭാഗത്തിൽ, രണ്ടാമത്തെ വിഭാഗത്തിൽ 71 അല്‍മായരും ‘കാത്തലിക് അസോസിയേഷൻ ഓഫ് പ്രൊപ്പഗന്ധിസ്റ്റ്’ എന്ന കത്തോലിക്ക സംഘടനയിലെ അംഗങ്ങളുമാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്.

ഏറ്റവും കൂടുതൽ രക്തച്ചൊരിച്ചിൽ സ്പെയിനിലെ സഭ അനുഭവിച്ച നാളുകളാണ് ആഭ്യന്തര യുദ്ധകാലത്തെ മതപീഡന നാളുകളെന്ന് മാഡ്രിഡ് അതിരൂപതയുടെ സഹായ മെത്രാൻ ജുവാൻ കാമിനോ സ്മരിച്ചു. ആഭ്യന്തര യുദ്ധം ആരംഭിച്ച 1936ന്റെ ഏറ്റവും ഒടുവിലത്തെ അഞ്ചു മാസങ്ങളിൽ മാത്രം 7500 വൈദികരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വൈദികരെ യുദ്ധത്തിന്റെ ഇരകൾ എന്ന് വിശേഷിപ്പിക്കുന്നതിനേക്കാൾ വിപ്ലവത്തിന്റെ ഇരകൾ എന്ന് വിശേഷിപ്പിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് ബിഷപ്പ് ജുവാൻ കാമിനോ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group