സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ ക്രൈസ്തവ വിശ്വാസത്തെ പ്രതി രക്തസാക്ഷികളായ 16 പേർ ഇനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്.ഫെബ്രുവരി 26- ന് ഗ്രാനഡ അതിരൂപതയുടെ കത്തീഡ്രൽ ദൈവാലയത്തിൽ വെച്ചാണ് നാമകരണ നടപടികൾ നടത്തുക.
“അങ്ങയുടെ കൃപ ഞങ്ങളുടെ ജീവനേക്കാൾ വിലയുള്ളതാണ്” എന്നതാണ് ഈ രക്തസാക്ഷികളുടെ മുദ്രാവാക്യം.14 വൈദികരും ഒരു സെമിനാരിയനും ഒരു അല്മായനും അടങ്ങുന്നതാണ് രക്തസാക്ഷികളുടെ സംഘം. നാമകരണ പ്രക്രിയയിൽ 16 രക്തസാക്ഷികളിലെ പ്രധാനി ഫാ. കായറ്റാനോ ഗിമെനെസ് മാർട്ടിനെസ് ആയിരുന്നു.
ഫാ. ഗിമെനെസ് ഭക്തനും ദിവ്യകാരുണ്യ ആരാധകനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൽപ്പരനായ ഒരു വൈദികനുമായിരുന്നു. 1936 ജൂലൈ 23 ന്, സ്പാനിഷ് ആഭ്യന്തരയുദ്ധം ആരംഭിച്ച ദിവസം, അദ്ദേഹം തന്റെ ഇടവകയിൽ തന്നെ തുടരാൻ തീരുമാനിച്ചു. അക്രമികൾ അദ്ദേഹത്തിന്റെ ഇടവകയിലെ താമസ സ്ഥലം കത്തിക്കുകയും തുടർന്ന് അദ്ദേഹം ഒരു ഡോക്ടർ സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം, അക്രമികൾ അദ്ദേഹത്ത കണ്ടെത്തി അറസ്റ്റ് ചെയ്തു.മൂന്ന് ദിവസം ജയിലിൽ കിടന്ന അദ്ദേഹം മറ്റ് ആറ് പേർക്കൊപ്പം വെടിയേറ്റാണ് മരിച്ചത്. തന്റെ ഓരോ കൂട്ടാളികൾക്കും പാപമോചനം നൽകിയ ശേഷമാണ് അദ്ദേഹം മരണം വരിച്ചത്. മരിക്കുമ്പോൾ അദ്ദേഹത്തിന് 69 വയസ്സായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group