സ്പെയിനിലെ 16 രക്തസാക്ഷികൾ ഇനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ

സ്പെയിൻ സ്വദേശികളായ 16 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. സ്പെയിനിലെ ഗ്രനാദയിൽ ഇന്നലെ -ഫെബ്രുവരി 26ന് ആയിരുന്നു വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം. തിരു കർമ്മങ്ങൾക്ക് വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ (Card. Marcello Semeraro) മുഖ്യ കാർമികത്വം വഹിച്ചു.

നവ വാഴ്ത്തപ്പെട്ടവരിൽ 14 പേർ വൈദികരാണ്. മറ്റു രണ്ടു പേരിലൊരാൾ ഒരു വൈദികാർത്ഥിയും മറ്റേയാൾ അത്മായനുമാണ്. സ്പെയിനിൽ 1936-1939 വരെയുണ്ടായ മതപീഢന കാലത്ത് 1936 -ൽ വിശ്വാസത്തെപ്രതി ജീവൻ ബലി കൊടുത്തവരാണ് ഈ പതിനാറു പേരും.

കയെത്താനൊ
ഹിമേനെസ് മർത്തീൻ (Cayetano Giménez Martín), മനുവേൽ വസ്കസ് അൽഫായ (Manuel Vázquez Alfaya), റമോൺ സെർവില്യ ലുയീസ് (Ramón Cervilla Luis), ലൊറേൻസൊ പലൊമീനൊ വില്യഎസ്കൂസ (Lorenzo Palomino Villaescusa), പേദ്രൊ റുയീസ് ദെ വൽവീദിയ പേരെസ് (Pedro Ruiz de Valdivia Pérez.), ഹൊസേ ഫ്രീയസ് റുയിസ് (José Frías Ruiz), ഹൊസേ ബെച്ചേറ സാഞ്ചെസ് (José Becerra Sánchez), ഫ്രലസീസ്കൊ മൊറാലെസ് വലെൻസ്വേല (Francisco Morales Valenzuela), ഹൊസേ റെസ്കാൽവൊ റുയിസ് (José Rescalvo Ruiz), ഹൊസേ ഹിമേനെസ് റെയേസ് (José Jiménez Reyes), മനുവെൽ വീൽചെസ് മൊന്താൽവൊ (Manuel Vílchez Montalvo) ഹൊസേ മരീയ പോളൊ റെഹോൺ (José María Polo Rejón) ഹുവൻ ബത്സാഗ പലാസിയൊസ് (Juan Bazaga Palacios), മിഖേൽ റൊമേരൊ റൊഹാസ് (Miguel Romero Rojas) എന്നിവരാണ് 14 വൈദികർ.

അന്തോണിയ കബ പോത്സൊ (Antonio Caba Pozo) ആണ് വൈദികാർത്ഥി. പുതിയ വാഴ്ത്തപ്പെട്ടവരിൽ ഏക അൽമായ വിശ്വാസി ഹൊസേ മുഞോസ് കാൽവൊ (José Muñoz Calvo) ആണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group