ക്രൈസ്തവ ചരിത്രത്തിലെ അതിദാരുണമായ പീഡനത്തിന് 164 വയസ്

ആധുനിക ലോകം കണ്ട അതിദാരുണമായ ക്രൈസ്തവ മതമര്‍ദ്ദനത്തിന് 164 വയസ് തികഞ്ഞു.

1860 ല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അധീനതയില്‍ ആയിരുന്ന ലെബനന്‍ താഴ്വരയിലും ഡാമസ്‌ക്കസിലുമായി നടന്ന ആഭ്യന്തര കലാപത്തിന്റെ ഭാഗമായി 20000 ത്തില്‍ പരം ക്രൈസ്തവര്‍ക്കാണ് ജീവന്‍ നഷ്ടപെട്ടത്.

മധ്യപൂര്‍വേഷ്യയില്‍ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു ക്രൈസ്തവ സമൂഹം വളര്‍ന്നുവന്നുകൊണ്ടിരുന്ന നാളുകളിലാണ് ലെബനന്‍ താഴ്വരയില്‍ 1860ല്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുന്നത്.

അറബ് വംശജരായ ഡ്രുസ് വിഭാഗവും ക്രൈസ്തവരായ മാരോനൈറ്റ് കര്‍ഷക വിഭാഗവും തമ്മില്‍ ആരംഭിച്ച കലഹം ഡമാസ്‌കസ് നഗരത്തിലെത്തിയപ്പോഴേക്കും കലാപമായി മാറിയിരുന്നു. മധ്യപൂര്‍വേഷ്യയില്‍ ക്രൈസ്തവ ചരിത്രത്തില്‍ തന്നെ അധികാരികളുടെയും സൈന്യവിഭാഗത്തിന്റെയും അറിവോടെയുള്ള ക്രൂരമായ മതമര്‍ദ്ദനത്തിനു കലാപം വഴിതെളിച്ചു. ജൂലൈ 9 മുതല്‍ 11 വരെ നീണ്ടുനിന്ന രക്തരൂഷിതമായ കലാപം 20000ത്തിലധികം ക്രൈസ്തവരുടെ മരണത്തിനു കരണമായതിനോടൊപ്പം ഒട്ടനവധി ദേവാലയങ്ങളും, സന്യാസഭവങ്ങളും, ക്രൈസ്തവ ഗ്രാമങ്ങളും അഗ്‌നിക്കിരയാവാന്‍ കാരണമായി.
ഫ്രഞ്ച് സേനയുടെ വരവോടെയാണ് ഈ മത പീഡനങ്ങള്‍ക്ക് തിരശീല വീണത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group