പ്രത്യേക അജപാലന ദൗത്യത്തിന് വേണ്ടി പാക്കിസ്ഥാനിലെ കറാച്ചിയിലെ സെന്റ് ആന്റണീസ് കത്തോലിക്ക ഇടവകയിൽ നിന്ന് 18 അല്‍മായരെ തെരഞ്ഞെടുത്തു.
കറാച്ചി ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ബെന്നി മാരിയോ ട്രാവസ് ചടങ്ങിന്റെ ഭാഗമായി നടന്ന വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 18 പേരിൽ 13 പുരുഷന്മാരും, അഞ്ചു സ്ത്രീകളും ഉൾപ്പെടും. തങ്ങൾക്ക് ലഭിച്ചിരിക്കുന്ന ദൗത്യം ഒരു പദവിയായി കാണാതെ മറ്റുള്ളവരെ സേവിക്കാൻ വേണ്ടിയുള്ള ഒരു വിളിയായി കാണണമെന്ന് ആർച്ച് ബിഷപ്പ് തന്റെ സന്ദേശത്തിൽ പറഞ്ഞു. ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കാനുള്ള ദൗത്യം അൽമായർക്ക് നൽകുന്നത് സിനഡൽ സഭയുടെ ഒരു മാതൃകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ വ്യക്തിയും തങ്ങൾ ആയിരിക്കുന്ന ജീവിതാന്തസ്സിൽ സഭയെ സേവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ പ്രവർത്തി മേഖലകളിൽ മറ്റുള്ളവർക്ക് മാതൃക ആയിരിക്കണമെന്നും, പ്രാർത്ഥിച്ച് പുതിയ ദൗത്യത്തിനു വേണ്ടി ഒരുങ്ങണമെന്നും അദ്ദേഹം 18 പേരോടും ആഹ്വാനം ചെയ്തു. ഇവരുടെ കുടുംബങ്ങളെയും, ഇടവക വൈദികരേയും അഭിനന്ദിച്ചുകൊണ്ട് ഓരോരുത്തർക്കും ഒരു ബൈബിൾ, പ്രാർത്ഥന പുസ്തകം, ജപമാല എന്നിവ കറാച്ചി ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ബെന്നി മാരിയോ ട്രാവാസ് നൽകി. ഇടവകയിൽ നിന്ന് നല്ല പ്രതികരണമാണ് വിവിധ ദൗത്യങ്ങൾ നിർവഹിക്കാൻ അല്മായരെ ക്ഷണിക്കുമ്പോൾ ലഭിക്കുന്നതെന്ന് ഇടവക വൈദികരിൽ ഒരാളായ ഫാ. ആർതർ ചാൾസ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group