മിസോറമിൽ നിർമ്മാണത്തിലിരുന്ന നൂറു മീറ്റർ ഉയരത്തിലുള്ള റെയിൽവേപ്പാലം തകർന്നു വീണ് 18 പേർ മരിച്ചു. അഞ്ചു പേരെ കാണാതായി.
ഐസ്വാൾ ജില്ലയിലെ സായ്രംഗ് മേഖലയിലായിരുന്നു അപകടം. ഐസ്വാളിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. മൂന്നു പേർക്കു പരിക്കേറ്റു.
പശ്ചിമബംഗാളിലെ മാൾദ ജില്ലക്കാരാണു മരിച്ചവരിലേറെയും. അപകടകാരണം വ്യക്തമല്ല. 16 മൃതദേഹങ്ങൾ അപകടസ്ഥലത്തുനിന്നു കണ്ടെടുത്തു. മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കുരുംഗ് നദിക്കു കുറുകെയാണ് പാലം നിർമ്മിച്ചിരുന്നത്.
ഭൈരവി-സായിരംഗ് ന്യൂ റെയിൽവേ ലൈൻ പദ്ധതിയിലെ 130 പാലങ്ങളിലൊന്നാണ് തകർന്നത്. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചു. അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group