നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിലെ കറ്റ്സിന-അലാ കൗണ്ടിയിലെ ക്രിസ്ത്യൻ സമൂഹമായ എംബാച്ചർ ഗ്രാമത്തിൽ ഉണ്ടായ ആക്രമണത്തിൽ 18 ക്രൈസ്തവർ കൊല്ലപ്പെട്ടു. ഫുലാനി തീവ്രവാദികൾ ആണ് ആക്രമണത്തിന് പിന്നിലെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തി. രാജ്യത്തിന്റെ മധ്യഭാഗത്ത് ഇപ്പോഴും ആക്രമണം തുടരുകയാണ്. രാത്രി 11 മണിയോടെ അക്രമികൾ ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. “മാരകായുധങ്ങളുമായി ഒരു സംഘം ഫുലാനി തീവ്രവാദികൾ എംബാച്ചർ ഗ്രാമം ആക്രമിച്ചു. ഗ്രാമവാസികൾ അപ്പോൾ ഉറങ്ങുകയായിരുന്നു. ആക്രമണത്തിൽ 18 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു.“ പ്രദേശവാസികൾ വെളിപ്പെടുത്തി. ഒരു കൂട്ടം ഫുലാനി ഭീകരർ തങ്ങളുടെ ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറുകയാണെന്ന് ഗ്രാമവാസികളിൽ നിന്ന് രാത്രിയിൽ അംഗങ്ങൾക്ക് സന്ദേശങ്ങളും ലഭിച്ചതായി കത്സിന-അല ലോക്കൽ ഗവൺമെൻ്റ് കൗൺസിൽ ചെയർമാൻ ജസ്റ്റിൻ ഷാകു പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group