സുവിശേഷം എഴുതിയ നാലുപേരില്‍ ഒരാളും അപ്പസ്തോലപ്രവര്‍ത്തനങ്ങളും എഴുതിയ വി. ലൂക്കായെകുറിച്ച് വി. പൗലോസ് ശ്ലീഹാ കൊളോസ്സുകാര്‍ക്കുള്ള ലേഖനത്തില്‍ ലൂക്കാ പ്രിയങ്കരനായ വൈദികന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പഴയ സഭാചരിത്രകാരനായ എവുസേബിയൂസിന്‍റെ അഭിപ്രായത്തില്‍ ലൂക്കാ
സിറിയായിലെ അന്ത്യോക്യായില്‍ വീജാതീയ മാതാപിതാക്കളില്‍ നിന്നും ജനിച്ചു. വി പൗലോസിന്‍റെ സ്നേഹിതനായിരുന്നു അദ്ദേഹം പൗലോസിന്‍റെ രാമത്തെയും മൂന്നാമത്തെയും പ്രേഷിതയാത്രകളില്‍ റോമിലെ കാലത്തും ലൂക്കായും കൂടെയുായിരുന്ന പൗരാണിക ലിഖിതങ്ങളില്‍ നിന്നും പഴയസഭാചരിത്രകാരന്മാരില്‍ നിന്നും വളരെകുറച്ച് കാര്യങ്ങള്‍ മാത്രമേ അദ്ദേഹത്തിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട്
നമുക്ക് ലഭ്യമായിട്ടുള്ളു. ഗ്രീക്ക് വംശജനയായ അവിശ്വാസിയായിട്ടാണ് ലൂക്കാ ജനിച്ചതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ലൂക്കാ ഒരടിമയായിട്ടാണ് ജനിച്ചതെന്ന് പണ്ഡിതന്മാര്‍ക്കിടയില്‍ ഒരു തര്‍ക്കമു്. അടിമകളില്‍ കുടുംബങ്ങളില്‍ ഉള്ള ഒരാളെ വൈദ്യം പഠിപ്പിക്കുക എന്നത് അത്ര അസാധാരണമായ കാര്യമൊന്നുമല്ല. വീട്ടിലിരുന്നു ചികിത്സിക്കുന്ന ഒരു വൈദ്യനായിരുന്നിരിക്കാം വിശുദ്ധ ലൂക്കാ ഒരു വൈദ്യനായിരുന്നതിനാല്‍ അദ്ദേഹം സമ്പന്നനാണെന്ന് കരുതപ്പെടുന്നു. വി. പൗലോസ്ശ്ലീഹാ മാത്രമല്ല എവുസേ ബിയൂസ്, വി. ജെറോം, ഇരെണെവൂസും, കയ്യൂസും, കൂടാതെ രാം നൂറ്റാിലെ ഒരു ചരിത്രകാരനും വി. ലൂക്കായെ ഒരു വൈദ്യനായി പരമാര്‍ശിച്ചിട്ടു്, അദ്ദേഹത്തിന്‍റെ സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തന്നെ ലൂക്കായുടെ മതപ്രഘോഷണത്തെകുറിച്ച് നമുക്ക് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ക്രിസ്തീയവിശ്വാസത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ പരിവര്‍ണ്ണത്തെകുറിച്ച് സംബന്ധിച്ച് നമുക്ക് അറിവില്ല. എങ്കിലും അപ്പസ്തോലിക പ്രവര്‍ത്തനങ്ങള്‍ എന്ന സുവിശേഷത്തിലെ ഭാഷയില്‍ നിന്നും എവിടെ വച്ചാണ് അദ്ദേഹം വി. പൗലോസ്ശ്ലീഹായുമായി കുമുട്ടുന്നതെന്ന് വ്യക്തമാണ്. അദ്ദേഹം വിശുദ്ധ പൗലോസ് ശ്ലീഹായോടൊപ്പം ചേരുന്നത് ഏതാ് 51 ല്‍ ട്രോസില്‍ വച്ചാണെന്ന് കരുതപ്പെടുന്നു. മാസിഡോണിയായില്‍ സാമോത്രോസ്, നീപോളീസ്, ഫിലിപ്പി എന്നീ പ്രദേശങ്ങളില്‍ സഞ്ചരിച്ചു. പിന്നീട് മൂന്നാമത്തെ വ്യക്തിയുടെ വിവരണം എന്ന രചനാശൈലിയിലാണ് അദ്ദേഹം തന്‍റെ സുവിശേഷം തുടരുന്നുത്. ഇത് ഒരു പക്ഷേ വി. പൗലോസിനൊപ്പെം തന്നെയും കാരാഗ്രഹ ത്തില്ലടച്ചില്ല എന്നും വി. പൗലോസ്ഫിലിപ്പിയായില്‍ നിന്നും പോയപ്പോള്‍ വി. ലൂക്കാ അവിടുത്തെ സഭയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിലിപ്പിയായില്‍ തന്നെ തുടര്‍ന്നുവെന്ന് എന്ന് സൂചിപ്പിക്കാനായിരുക്കും അദ്ദേഹം ശൈലി തിരഞ്ഞെടു
ത്തത് വി. പൗലോസിന്‍റെ സഹപ്രവര്‍ത്തകനായിരുന്നു വി. ലൂക്കാ. 61 ല്‍ പൗലോസ് ശ്ലീഹാ റോമില്‍ തടവിലാക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊുപോയത് ലൂക്കായിലൂടെയാണ് എല്ലാവരും വി. പൗലോസ്ശ്ലീഹായെ ഉപേക്ഷിച്ചപ്പോഴും ലൂക്കാ മാത്രമാണ് അദ്ദേഹത്തോടൊപ്പം ഉായിരുന്നത്. പൗലോസ്ശ്ലീഹായൊടും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരോടും ഉള്ള അടുപ്പമാണ് ലൂക്കായുടെ പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷങ്ങള്‍ക്കും പ്രചോദനമായത് സാമൂക നീതിയുടെയും പാപപ്പെട്ട വരുടെയും സുവിശേഷകനാണ് വി. ലൂക്കാ. വി. ലൂക്കാ ലാസറിന്‍റെയും അവനെ അവഗണിച്ച ധനികന്‍റെയും കഥ ലൂക്കായാണ് പ്രസ്താവിക്കുന്നത്. പരിശുദ്ധ അമ്മയുടെ ദൈവസ്തുതികള്‍ നാം കേള്‍ക്കുന്നത് ലൂക്കായുടെ സുവിശേഷങ്ങളില്‍ നിന്നുമാണ്. യേശുവിന്‍റെ ജീവിതവുമായി ബന്ധമുള്ള സ്തീകളെക്കുറിച്ചുള്ള പരമാര്‍ശവും ലൂക്കായുടെ സുവിശേഷത്തില്‍ കാണാവുന്നതാണ്. ലൂക്കായുടെ സുവിശേഷം വായിക്കുന്നതിലൂടെ അദ്ദേഹത്തിന്‍റെ സ്വഭാവം മനസ്സിലാക്കാന്‍ നമുക്കു സാധിക്കും. ദരിദ്രരെ സ്നേഹിക്കുന്ന ദൈവരാജ്യത്തിന്‍റെ കവാടങ്ങള്‍ സകലര്‍ക്കുമായി തുറക്കുമെന്നു ആഗ്രഹിക്കുന്ന സ്ത്രീകളെ ബഹുമാനിക്കുന്ന സകലര്‍ക്കും മേല്‍ വര്‍ഷിക്കുന്ന ദൈവകാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ലൂക്കായെ നമുക്ക് ദര്‍ശിക്കാനാകും.വി. പൗലോസ്ശ്ലീഹായുടെ മരണാനന്തരമുള്ള ലൂക്കായുടെത്തെകുറിച്ച് വ്യത്യസ്തങ്ങളായ അഭി
പ്രായങ്ങളാണ് നിലവിലുള്ളത്. ചില പ്രാചീന എഴുത്തുകാരുടെ അഭിപ്രായത്തില്‍ ലൂക്കാ രക്തസാക്ഷിത്വം വരിച്ചതായി പറയപ്പെടുന്നു, എന്നാല്‍ അദ്ദേഹം വളരെയേറെക്കാലം ജീവിച്ചശേഷമാണ് മരിച്ചതെന്ന് മറ്റുചിലര്‍ പറയുന്നു.
മറ്റൊരു വിശ്വാസപ്രകാരം ഗ്രീസില്‍ സുവിശേഷം എഴുതുകൊിരിക്കെ തന്‍റെ 84 ാം വയസ്സില്‍ ബോയെട്ടിയ എന്ന സ്ഥലത്തുവെച്ച് അദ്ദേഹം മരണമടഞ്ഞുവെന്നു കരുതാം. ചില വിശ്വാസപാരമ്പര്യമനുസരിച്ച് ലൂക്കാ ഒരു ചിത്രകാരനായിരുന്നാല്‍ അദ്ദേഹത്തെ ചിത്രകാരന്മാരുടെ മദ്ധ്യസ്ഥനായി ചിലര്‍ വിശ്വസിക്കുകയം പരിശുദ്ധ മറിയത്തിന്‍റെ ചിത്രങ്ങള്‍ വരച്ചിട്ടുള്ളതായി കരുതപ്പെടുകയും ചെയ്യുന്ന പരിത്യാഗ
ത്തിന്‍റെ പ്രതീക്ഷകളായ കാള, പശകുട്ടി എന്നിവയോടൊപ്പം നില്കുന്നതായിട്ടാണ് പലപ്പോഴും അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നത്. വൈദ്യന്മാരുടെ മദ്ധ്യസ്ഥനായാണ് വി. ലൂക്കാ ആദരിക്കപ്പെടുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group