1990 മുതൽ 2022 വരെ മെക്സിക്കോയിൽ കൊല്ലപ്പെട്ടത് 58ലധികം വൈദികർ

1990 മുതൽ 2022 വരെയുള്ള 30 വർഷത്തിനിടയിൽ മെക്സിക്കോയിൽ കൊല്ലപ്പെട്ടത് ഒരു കർദ്ദിനാൾ ഉൾപ്പെടെ 57 വൈദികർ. മെക്സിക്കൻ കാത്തലിക് മൾട്ടിമീഡിയ സെന്റർ (സിസിഎം) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ ആറു വർഷത്തെ ഭരണ കാലാവധിയിൽ, ആദ്യ മൂന്നര വർഷത്തിനുള്ളിൽ മാത്രം രാജ്യത്ത് ഏഴ് വൈദികരാണ് കൊല്ലപ്പെട്ടത്.ജൂലൈ 10 മെക്സിക്കോക്കു വേണ്ടിയുള്ള പ്രാർത്ഥനാ ദിനമാണ്.ഇതിനോടനുബന്ധിച്ചാണ് സിസിഎം റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.മെക്സിക്കോയിൽ കൊല്ലപ്പെട്ട എല്ലാ വൈദികരെയും സന്യാസിനികളെയും ഈ ദിനത്തിൽ ഓർമ്മിക്കാൻ സഭാതലവന്മാർ ആഹ്വാനം ചെയ്തിട്ടുണ്ട്.കൂടാതെ ജൂലൈ 31ന് മെക്സിക്കോയിൽ അക്രമം അഴിച്ചുവിടുന്നവരുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കാനും മെത്രാന്മാർ ആഹ്വാനം ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group