ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്‌.എസ്.ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷ സെപ്റ്റംബര്‍ 25 മുതല്‍

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കൻഡറി/ വി.എച്ച്‌.എസ്.ഇ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷകള്‍ സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ നടക്കും.

പരീക്ഷ വിജ്ഞാപനം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 18 വരെ പിഴയില്ലാതെ മാതൃസ്കൂളുകളില്‍ ഫീസടക്കാം. 20 രൂപ പിഴയോടെ ആഗസ്റ്റ് 22 വരെയും 600 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. രാവിലെയും ഉച്ചക്ക് ശേഷവുമായാണ് പരീക്ഷ. വിശദവിവരങ്ങള്‍ www.dhsekerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. വി.എച്ച്‌.എസ്.ഇ വിദ്യാര്‍ഥികള്‍ ഫീസടച്ച്‌ അവര്‍ പഠനം നടത്തിയ സ്‌കൂളുകളില്‍ ആഗസ്റ്റ് 18നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ വി.എച്ച്‌.എസ്.ഇ പരീക്ഷകേന്ദ്രങ്ങളിലും www.vhsems.kerala.gov.in ലും ലഭിക്കും. ഹയര്‍ സെക്കൻഡറി പരീക്ഷ ടൈംടേബിള്‍:

സെപ്റ്റംബര്‍ 25 രാവിലെ 9.30: സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്ബ്യൂട്ടര്‍ സയൻസ്.

ഉച്ചക്ക് 2.00: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.

26, 9.30: മാത്തമാറ്റിക്സ്, പാര്‍ട്ട് മൂന്ന് ലാംേഗ്വജസ്, സംസ്കൃതം ശാസ്ത്ര, സൈക്കോളജി.

ഉച്ച 2.00: പാര്‍ട്ട് രണ്ട് ലാംേഗ്വജസ്, കമ്ബ്യൂട്ടര്‍ സയൻസ് ആന്‍ഡ് ഇൻഫര്‍മേഷൻ ടെക്നോളജി.

28, രാവിലെ 9.30: ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടൻസി.

ഉച്ചക്ക് 2.00: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കല്‍ സയൻസ്, സംസ്കൃത സാഹിത്യ, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചര്‍.

29, രാവിലെ 9.30: പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്.

ഉച്ചക്ക് 2.00: ഫിസിക്സ്, ഇക്കണോമിക്സ്.

30, രാവിലെ 9.30: ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group