കത്തോലിക്ക് വിദ്യാലയങ്ങൾക്ക് വേണ്ടിയുള്ള ഉഭയ കക്ഷിബിൽ സ്വാഗതം ചെയ്യ്ത് മെത്രാന്മാർ

കത്തോലിക്കാ വിദ്യാലയങ്ങൾക്കുള്ള സംഭാവന പിന്തുണയ്ക്കാൻ ആവശ്യപ്പെടുന്ന ഉഭയകക്ഷി പ്രമേയത്തെ സ്വാഗതം ചെയ്യുന്നതിനായി US ബിഷപ്പ് കോൺഫറൻസ് അറിയിച്ചു.ഇല്ലിനേയിഡ് പ്രതിനിധി ഡാറിൻ ലാഹുഡ് പെൻസിൻ വാനിയ സെനറ്റർ പാറ്റ് ടോവി എന്നിവരാണ് പ്രമേയം കോൺഗ്രസിൽ അവതരിപ്പിച്ചത് .തുടർന്ന് ജനുവരി 28 ന് സെനറ്റിന് അംഗീകാരം നൽകി .ഇത് അനുസരിച്ച് അമേരിക്കയിലുടനീള മുള്ള കത്തോലിക്കാ സ്ക്കൂളുകൾക്ക് അക്കാദമിക് മികവിനായും വിദ്യാർത്ഥികൾക്ക് ശോഭനമായ ഭാവി ലഭിക്കുന്നതിനായും ശുപാർശ ചെയ്യുന്നു .കൂടാതെ ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ US കത്തോലിക്കാ സഭ ആഘോഷിച്ച ദേശിയ കത്തോലിക്ക സ്കൂൾ വാരാഘോഷത്തിന്റെ പ്രധാന ലക്ഷ്യങ്ങളെയും ബിൽപിന്തുണയ്ക്കുന്നു.ബില്ലിനെ പൂർണമായും സ്വാഗതം ചെയ്യുന്നതായി നാഷണൽ കാത്തലിക് എഡ്യൂക്കേഷൻ അസോസിയേഷനും , US ബിഷപ്പ് കോൺഫറൻസ് അറിയിച്ചു .വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായി നല്ല പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കത്തോലിക്ക സ്ക്കൂളുകൾക്കുള്ള പ്രതിഫലമാണ് ബിൽ എന്ന് USCCBC കമ്മിറ്റി ചെയർമാൻ ബിഷപ്പ് മൈക്കൾ സി ബാർബർ പറഞ്ഞു.പുതിയ കണക്കുകൾ പ്രകാരം ഏകദേശം 6000 കത്തോലിക്കാ സ്ക്കൂളുകളിൽ നിന്നായി 1 .65 ദശലക്ഷം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group