2025: ജൂബിലി വർഷത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ കാര്യക്രമം വത്തിക്കാന്‍ പുറത്തുവിട്ടൂ.

സാര്‍വത്രിക സഭ 2025-ല്‍ ആഘോഷിക്കുവാനിരിക്കുന്ന വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ചുള്ള (ജൂബിലി വര്‍ഷം) പരിപാടികളുടെ കാര്യക്രമം വത്തിക്കാന്‍ പുറത്തുവിട്ടു. ഇക്കഴിഞ്ഞ ദിവസം വത്തിക്കാനില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍വെച്ചാണ് ജൂബിലി ആഘോഷ പരിപാടികളുടെ കാര്യക്രമം വത്തിക്കാന്‍ പുറത്തുവിട്ടത്. ജൂബിലി വര്‍ഷാഘോഷത്തിന്റെ തുടക്കത്തിനും അവസാനത്തിനുമിടയില്‍ തീര്‍ത്ഥാടകരുടെ പങ്കാളിത്തത്തോടെ പ്രമേയാധിഷ്ഠിതമായ നിരവധി പരിപാടികള്‍ക്കാണ് വത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

ക്രിസ്തുവിന്റെ ജനനത്തിന് രണ്ടായിരം വര്‍ഷം തികഞ്ഞ 2000-ലെ മഹാജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ വിശുദ്ധ വർഷ ആചരണമാണ് 2025-ല്‍ നടക്കുക. 2024 ഡിസംബറില്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ വിശുദ്ധ വാതില്‍ തുറക്കുന്നത് മുതല്‍ 2025 ഡിസംബറില്‍ അടക്കുന്നത് വരെ മുപ്പത്തിയേഴോളം പരിപാടികളാണ് വത്തിക്കാന്‍ സംഘടിപ്പിക്കുന്നത്. ഓരോ മാസവും വിവിധ മേഖലകളിലുള്ളവരുടെ കൂടിക്കാഴ്ചകളും അനുസ്മരണവും പ്രാര്‍ത്ഥനയും മറ്റ് പരിപാടികളും വത്തിക്കാനില്‍ നടക്കും.

ഫെബ്രുവരി 8-9, 2025 – സായുധ സേന, പോലീസ്.

ഫെബ്രുവരി 15-18, 2025 – കലാകാരന്‍മാര്‍.

ഫെബ്രുവരി 21-23, 2025 – സ്ഥിരഡീക്കന്‍മാര്‍.

മാര്‍ച്ച് 8-9, 2025 – സന്നദ്ധസേവന പ്രവര്‍ത്തനങ്ങളുടെ ലോകം.

മാര്‍ച്ച് 28, 2025 – കര്‍ത്താവിന് വേണ്ടി 24 മണിക്കൂര്‍.

മാര്‍ച്ച് 29-30, 2025 – കരുണയുടെ പ്രേഷിതര്‍.

ഏപ്രില്‍ 5-6, 2025 – രോഗികളും, ആരോഗ്യപരിപാലന ലോകവും.

ഏപ്രില്‍ 25-27, 2025 – വിശ്വാസ സ്ഥിരീകരണവും, വിശ്വാസ പ്രഖ്യാപനവും നടത്തിയവര്‍.

ഏപ്രില്‍ 28-30, 2025 – ഭിന്നശേഷിക്കാര്‍.

മെയ് 1-4, 2025 – തൊഴിലാളികള്‍.

മെയ് 4-5, 2025 – സംരഭകര്‍.

മെയ് 10-11, 2025 – സംഗീത ബാന്‍ഡുകള്‍.

മെയ് 16-18, 2025 – ബ്രദര്‍മാര്‍.

മെയ് 23-25, 2025 – പ്രഥമ ദിവ്യകാരുണ്യം നടത്തുന്നവരുടെ വാര്‍ഷികം.

മെയ് 30 – ജൂണ്‍ 1, 2025 – കുടുംബങ്ങള്‍.

ജൂണ്‍ 7-8, 2025 – സാമൂഹ്യ പ്രസ്ഥാനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നവ സമൂഹങ്ങള്‍.

ജൂണ്‍ 9, 2025 – റോമന്‍ കൂരിയയും, അപ്പസ്തോലിക പ്രതിനിധികളും.

ജൂണ്‍ 14-15, 2025 – കായികം.

ജൂണ്‍ 21-22, 2025 – ഗവര്‍ണര്‍മാര്‍.

ജൂണ്‍ 23-24, 2025 – സെമിനാരി വിദ്യാര്‍ത്ഥികള്‍.

ജൂണ്‍ 25, 2025 – മെത്രാന്മാര്‍.

ജൂണ്‍ 26-27, 2025 – പുരോഹിതര്‍.

ജൂണ്‍ 28, 2025 – പൗരസ്ത്യ സഭകള്‍.

ജൂലൈ 13, 2025 – തടവറയില്‍ കഴിയുന്നവര്‍.

ജൂലൈ 28 – ഓഗസ്റ്റ്‌ 3, 2025 – യുവജനങ്ങള്‍.

സെപ്റ്റംബര്‍ 14-15, 2025 – ആശ്വാസദായകര്‍.

സെപ്റ്റംബര്‍ 20-21, 2025 – നീതിന്യായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍.

സെപ്റ്റംബര്‍ 26-28, 2025 – മതബോധകര്‍.

ഒക്ടോബര്‍ 4-5, 2025 – മുത്തശ്ശീമുത്തശ്ശന്മാര്‍.

ഒക്ടോബര്‍ 8-9, 2025 – സമര്‍പ്പിത ജീവിതം.

ഒക്ടോബര്‍ 11-12, 2025 – മരിയന്‍ ആത്മീയത.

ഒക്ടോബര്‍ 18-19, 2025 – പ്രേഷിത ലോകം.

ഒക്ടോബര്‍ 28 – നവംബര്‍ 2, 2025 – വിദ്യാഭ്യാസ ലോകം.

നവംബര്‍ 15-16, 2025 – സാമൂഹ്യമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍.

നവംബര്‍ 21-23, 2025 – ദേവാലയ ഗായക സംഘം.

ഡിസംബര്‍ 2025 – സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ വാതില്‍ അടക്കല്‍ (തിയതി നിശ്ചയിച്ചിട്ടില്ല)…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group