218 ക്രൈസ്തവര്‍ അകാരണമായി അറസ്റ്റിൽ

കഴിഞ്ഞ 12 മാസത്തിനിടെ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ 218 ക്രൈസ്തവരെ അകാരണമായി അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.

ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന യു‌കെ‌ ആസ്ഥാനമായ റിലീസ് ഇൻ്റർനാഷണലിൻ്റെ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 110 ക്രൈസ്തവരെ പിടികൂടി തടങ്കലിലാക്കിയതായും പറയുന്നു.

ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിനാല്‍ അനിശ്ചിതകാലത്തേക്ക്, വിചാരണയോ കുറ്റപത്രമോ ഇല്ലാതെ തടവിലാക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണുള്ളത്. യേശുവിനെ പിന്തുടരുന്നത് അങ്ങേയറ്റം അപകടകരമായ സാഹചര്യമാണ് രാജ്യത്തു നിലനില്‍ക്കുന്നത്. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 110 ക്രിസ്ത്യാനികളെ പിടികൂടിയതായി പറയപ്പെടുന്നു. ചില അറസ്റ്റുകളിൽ കുട്ടികളെ അവരുടെ മാതാപിതാക്കളോടൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവൻ കുടുംബവും ജയിലില്‍ കഴിയുന്ന അവസ്ഥകളുമുണ്ട്. കുട്ടികളില്‍ ചിലർക്ക് രണ്ട് വയസ്സ് മാത്രം പ്രായമുണ്ട്. ഇത്അംഗീകരിക്കാനാവില്ലായെന്നും എറിത്രിയൻ സർക്കാരിൻ്റെ മനുഷ്യത്വരഹിതമായ നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും റിലീസ് ഇൻ്റർനാഷണലിൻ്റെ പ്രാദേശിക പങ്കാളി ഡോ. ബെർഹാനെ അസ്മെലാഷ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group