കൊച്ചി : ഇറ്റലി ആസ്ഥാനമായ ഒബ്ലേറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് അലോഷ്യസ് ഗൊൺസാഗ (ഒഎസ്എൽ) സന്യാസിനീ സമൂഹത്തിന്റെ 23-ാം മദർ ജനറലായി കണ്ണൂർ ജില്ലയിലെ ഇരിട്ടി ചരൾ സ്വദേശിനി സിസ്റ്റർ മേഴ്സി പാംപ്ലാനി തെരഞ്ഞെടുക്കപ്പെട്ടു.
ഇറ്റലിയിലെ ജനറലേറ്റിൽ നടന്ന ജനറൽ ചാപ്റ്ററിലാണു തെരഞ്ഞെടുപ്പ് നടത്തിയത്.
തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പിതൃസഹോദരൻ പരേതനായ പാംപ്ലാനിയിൽ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റർ മേഴ്സി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിലർമാരിൽ ആലപ്പുഴ സ്വദേശിനി സിസ്റ്റർ ആഗ്നസും (സെക്രട്ടറി) ഉൾപ്പെടുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group