23മത് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളന സമാപനം ഉളിക്കലിൽ

തലശ്ശേരി: കുടുംബങ്ങളെ കണ്ണുനീരിലാഴ്ത്തുന്ന പുതിയ കേരള സർക്കാരിന്റെ മദ്യനയത്തിനെതിരെ അനേകായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മഹാറാലിയും, തുടർന്നുള്ള പൊതുസമ്മേളനവും ഇന്ന് വൈകുന്നേരം 2 45 മുതൽ ഉളിക്കലിൽനടക്കും.

തലശ്ശേരി അതിരൂപത ആതിഥ്യമരുളുന്ന ഈ പരിപാടിയിൽ ബഹുമാനപ്പെട്ട തലശ്ശേരി അതിരൂപത ആർച്ചു ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും, അനുഗ്രഹപ്രഭാഷണം മാർ ജോർജ് നെല്ലിക്കാട് നൽകും,മോസ്റ്റ് റവ.ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് യോഗത്തിൽ അധ്യക്ഷനായിരിക്കും.

സമൂഹത്തിന്റെ പൊതുവിപത്തായ പുതിയ മദ്യത്തിനെതിരെ എല്ലാ ജനങ്ങളും അണിനിരക്കണമെന്ന്കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group