വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പായുടെ പ്രത്യേക ആഗ്രഹപ്രകാരം, വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ ആഭിമുഖ്യത്തിൽ ഓരോ വർഷവും നോമ്പുകാലത്തിൽ നടത്താറുള്ള ഇരുപത്തിനാലുമണിക്കൂർ ആരാധന ലോകമെമ്പാടും ഇത്തവണയും ആചരിക്കുന്നു. മാർച്ച് 17,18 തീയതികളിലാണ് ഇരുപത്തിനാലു മണിക്കൂർ ജാഗരണ പ്രാർത്ഥന നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
ഇത്തവണ പത്താം വർഷത്തിലേക്ക് കടക്കുന്നുവെന്ന പ്രത്യേകതയും ഈ പ്രത്യേക പ്രാർത്ഥനായജ്ഞത്തിനുണ്ട്. യേശുവിന്റെ ഉത്ഥാനതിരുനാളിന് മുന്നോടിയായി ലോകം മുഴുവൻ നോമ്പാചരിക്കുമ്പോൾ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഒരുമിച്ചു ഈ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കാളികളാകുന്നത് ഏറെ അനുഗ്രഹപ്രദമാണ്.
റോമിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള സാന്താ മരിയ ദെല്ലെ ഗ്രാറ്റ്സിയെ ഇടവക ദേവാലയത്തിലാണ് ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത്. മാർച്ച് 17 നു വൈകുന്നേരം ഇറ്റാലിയൻ സമയം 4.30 നാണ് കർമ്മങ്ങൾ ആരംഭിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group