അധികാരത്തിന്റെ ചെങ്കോലിനേക്കാൾ ദാസന്റെ ശുശ്രുഷഭാവമാണ് കൂടുതൽ കരണീയം എന്ന് കാട്ടിത്തന്നവൻ ഇന്നിന്റെ നേതാക്കൾക്ക് ഒരു വെല്ലുവിളിയാണ്. പ്രത്യേകിച്ച്, അർഹതതയും യോഗ്യതയും ഇല്ലാതെ വഴിതെറ്റി അധികാര കസേരയിൽ കയറിയവർ ‘ അല്പന് അർത്ഥം കിട്ടിയപോലാണ് അവന്റെ പെരുമാറ്റം’ എന്ന് ചുറ്റുമുള്ളവരെ നോക്കി പറയുന്ന സ്വയംകൃത മേലാളന്മാർക്ക്… അധികാരം ആസ്വദിക്കാനുള്ളതല്ല മറിച്ചു , അനുഗ്രഹമാകാനും ശുശ്രുഷകനാകാനുമുള്ളതാണ് എന്ന തിരിച്ചറിവിലേക്കു ക്ഷണിക്കുന്നു ഈ നോമ്പുകാലം.
ഒപ്പം തന്നെ, പൊതുനന്മ ലക്‌ഷ്യം വച്ചുള്ള അനുസരണത്തിലും, വ്യക്ത്യധിഷ്ഠിത താല്പര്യങ്ങളെക്കാൾ ഇത്തിരി വേദന ഉണ്ടെങ്കിലും സമൂഹ നന്മയ്ക്കായുള്ള വിട്ടുകൊടുക്കലിലുമാണ് ക്രൈസ്തവ ചൈതന്യം എന്ന സത്യം ഉൾക്കൊണ്ടുകൊണ്ട് പ്രതികരിക്കാനുമാണ് ഈ നോമ്പുകാലംആവശ്യപ്പെടുന്നത്.അവഹേളിക്കപ്പെടുന്നവനിൽ , അവഗണിക്കപ്പെടുന്നവനിൽ ജീവിതത്തിൽ ആനന്ദം കണ്ടെത്താൻ സാധിക്കട്ടെ.ഒരുങ്ങാം അതിനായി ; തിരിച്ചറിവിലൂടെ പ്രതികരണത്തിലേക്ക് -സാക്ഷ്യ വത്കരണത്തിലേക്കു വളരാം.
വിട്ടുകൊടുക്കലിന്റെയും പരാജയത്തിന്റെയും മധുരം നുകരാൻ, സഹിഷ്ണതയോടെയും അനുഭാവത്തോടെയും സഹോദരനെ അംഗീകരിക്കാൻ കാലിത്തൊഴുത്തിലെ ഇല്ലായ്മയെ ഉള്ളായ്മയാക്കി മാറ്റിയവനിൽ നിന്നും പഠിക്കാം.
കാലിത്തൊഴുത്തിൽ പിറന്നവന്റെ സമാധാനം സ്വന്തമാക്കാനും പകരാനുമുള്ള കൃപയാകട്ടെ ഈ നോമ്പുകാലം നേടിത്തരുന്നത്
കടപ്പാട് : ഫാ. ബെൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group