ബുർക്കിന ഫാസോയിൽ വീണ്ടും തീവ്രവാദി ആക്രമണം. 26 ക്രൈസ്തവരെ ദൈവാലയത്തിനുള്ളിൽ വച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്.
പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്‌ഡ് ടു ചർച്ച് ഇൻ നീഡണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
പടിഞ്ഞാറൻ ബുർക്കിന ഫാസോയിലെ സനാബ പട്ടണത്തിലാണ് സംഭവം.
ജിഹാദികൾ ഗ്രാമം വളയുകയും 12 വയസ്സിനു മുകളിലുള്ള ക്രൈസ്തവരായ
എല്ലാ പുരുഷന്മാരെയും ബന്ദികളാക്കുകയും ചെയ്തു. തുടർന്ന് അവരെ അടുത്തുള്ള
ദൈവാലയത്തിൽ കൊണ്ടുപോകുകയും അവിടെവച്ച് 26 പേരെ കഴുത്തറത്ത്
കൊലപ്പെടുത്തുകയുമായിരുന്നു. ബർസലോഗോ എന്ന ഗ്രാമത്തിൽ
തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് ഒരു ദിവസത്തിനു ശേഷമാണ് സനാബ
പട്ടണത്തിൽ ആക്രമണമുണ്ടായതെന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ
വെളിപ്പെടുത്തുന്നു. അവിടെ, കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക്
150 ആണെങ്കിലും മരണസംഖ്യ 250 കവിഞ്ഞേക്കാമെന്നും 150 പേർക്ക്
ഗുരുതരമായി പരിക്കേറ്റു എന്നും സംഘടന പുറത്തുവിടുന്ന വിവരങ്ങളിൽ
വെളിപ്പെടുത്തുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group