റുവാണ്ടൻ വംശഹത്യക്ക് 30 വയസ് : ഇരകളായവരെ അനുസ്മരിച്ച് ആഫ്രിക്കൻ ക്രൈസ്തവർ

ലോകത്തെ ഞെട്ടിച്ച റുവാണ്ടൻ വംശഹത്യക്ക് 30 വർഷം തികയുന്ന അവസരത്തിൽ റുവാണ്ടയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആഫ്രിക്കൻ ക്രിസ്ത്യൻ പ്രൊഫഷണൽ ഫോറം (ACPF) അംഗങ്ങൾ.

ഏകദേശം 8,00,000 ആളുകൾ ആണ് 1994- ൽ നടന്ന റുവാണ്ടൻ വംശഹത്യയിൽ കൊല്ലപ്പെട്ടത്.

ജീവന്റെ വിശുദ്ധി, കുടുംബ മൂല്യങ്ങൾ, സദ്ഭരണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന മുന്നേറ്റമാണ് ആഫ്രിക്ക ക്രിസ്ത്യൻ പ്രൊഫഷണൽ ഫോറം (ACPF).

“വംശഹത്യയുടെ 30-ാം വാർഷികം ഞങ്ങൾ അനുസ്മരിക്കുന്ന വേളയിൽ റുവാണ്ടയിലെ ജനങ്ങളോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. റുവാണ്ടയുടെ സർക്കാർ, അവരുടെ പൗരന്മാർ, ആഫ്രിക്കൻ യൂണിയൻ അംഗരാജ്യങ്ങൾ, ആഗോള സമൂഹം എന്നിവരോടൊപ്പം ജീവൻ പൊലിഞ്ഞ നിരപരാധികളെ ഞങ്ങൾ അനുസ്മരിക്കുന്നു. മുപ്പത് വർഷം മുമ്പ് മനുഷ്യരാശി പറഞ്ഞറിയിക്കാനാവാത്ത അക്രമത്തിന് സാക്ഷ്യം വഹിച്ചു. അതിന്റെ ഫലമായി എണ്ണമറ്റ നിരപരാധികൾ മരിച്ചു. 1994 ലാണ് റുവാണ്ടൻ വംശഹത്യയ്ക്ക് തുടക്കമിട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m