325 ക്രൈസ്തവ ദൈവാലയങ്ങള്‍ നഷ്ടമായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നൈജീരിയന്‍ ബിഷപ്പ്

നൈജീരിയയിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ സൃഷ്ടിച്ച കടുത്ത വെല്ലുവിളികള്‍ക്കിടെ 325 ക്രൈസ്തവ ദേവാലയങ്ങള്‍ തങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടെന്ന് നൈജീരിയന്‍ ബിഷപ്പിന്റെ വെളിപ്പെടുത്തല്‍.

നൈജീരിയയിലെ വുകാരിയിലെ കത്തോലിക്ക രൂപതാധ്യക്ഷന്‍ ബിഷപ്പ് മാർക്ക് മൈഗിഡയാണ് രാജ്യത്തെ ടബാര സ്റ്റേറ്റിലെ തെക്കൻ തരാബ മേഖലയില്‍ സംഭവിക്കുന്ന ദുരന്തങ്ങളെ കുറിച്ച് വിവരിച്ചത്. കൊള്ളക്കാർ, ബോക്കോഹറാം വിമതർ, തട്ടിക്കൊണ്ടുപോകുന്നവർ എന്നിവരും നടത്തുന്ന അക്രമങ്ങള്‍ പ്രാദേശിക കർഷകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ‘എസിഐ ആഫ്രിക്ക’യ്ക്ക് സെപ്റ്റംബർ 9-ന് തിങ്കളാഴ്ച നൽകിയ അഭിമുഖത്തിൽ ബിഷപ്പ് മാർക്ക് മൈഗിഡ വെളിപ്പെടുത്തി.

ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ ശക്തമായപ്പോള്‍ നൂറുകണക്കിന് പള്ളികൾ അടച്ചുപൂട്ടാൻ കാരണമായി. തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ നിമിത്തം കർഷക സമൂഹങ്ങള്‍ക്കു പലായനം ചെയ്യേണ്ടി വന്നു. അതിൻ്റെ ഫലമായി ഏകദേശം 325 പള്ളികൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. നശിപ്പിച്ച മൊത്തം പള്ളികളുടെ എണ്ണം 328 ആണ്. വുകാരി കത്തോലിക്കാ രൂപത ഉൾപ്പെടുന്ന എട്ടിൽ നാല് തദ്ദേശഭരണ പ്രദേശങ്ങളിൽ മൂന്നെണ്ണം ഭാഗികമായും 325 എണ്ണം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. വുകാരി രൂപതയിലേക്ക് മടങ്ങിവരാനും സമാധാനം സംജാതമാകുന്നതിനും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും നൈജീരിയൻ ബിഷപ്പ് മാർക്ക് മൈഗിഡ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m