കത്തോലിക്കാ സഭയ്ക്ക് പ്രത്യാശ പകർന്ന് 34 നവവൈദികർ..

വിയറ്റ്‌നാമിലെ കത്തോലിക്കാ സഭയ്ക്ക് പ്രത്യാശ പകർന്ന് 34 നവവൈദികർ ഒരൊറ്റ രൂപതയിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിയറ്റ്നാമിലെ വിൻ രൂപതയിൽനിന്നുള്ളവരാണ് ഇവർ 34 പേരും.
വിൻ രൂപതാധ്യക്ഷൻ ബിഷപ്പ് അൽഫോൻസോ ന്യൂയെൻ ഹു ലോംഗിന്റെ കാർമികത്വത്തിലായിരുന്നു തിരുപ്പട്ട സ്വീകരണ തിരുക്കർമങ്ങൾ നടന്നത്.മഹാമാരിയുടെ ഈ ദിനങ്ങളിൽ പ്രത്യാശ പകരുന്നതാണ് ഈ തിരുപ്പട്ട സ്വീകരണമെന്ന് ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group