34 മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മത്സരം സെപ്റ്റംബർ 21 മുതൽ 30 വരെ തീയതികളിൽ പാലാരിവട്ടം പി ഓ സി ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. എല്ലാ ദിവസവും കൃത്യം ആറ് മണിക്ക് നാടകം ആരംഭിക്കും.
തിരുവനന്തപുരം അസിധാരയുടെ “കാണുന്നതല്ല കാഴ്ചകൾ”, പാലാ കമ്മ്യൂണിക്കേഷൻസിന്റെ “ജീവിതം സാക്ഷി”, കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിന്റെ “ചന്ദ്രിക വസന്തം”, കോഴിക്കോട് സങ്കീർത്തനയുടെ “ചിറക്”, കൊല്ലം ആത്മമിത്രയുടെ “കള്ളത്താക്കോൽ”,
തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ “ഇടം”, കോട്ടയം ദൃശ്യവേദിയുടെ “നേരിന്റെ കാവലാൾ”, തിരുവനന്തപുരം
സ്വദേശാഭിമാനിയുടെ “ചേച്ചിയമ്മ”, വടകര കാഴ്ച കമ്മ്യൂണിക്കേഷൻസിന്റെ “ശിഷ്ടം” എന്നീ നാടകങ്ങൾ അവതരിപ്പിക്കപ്പെടുന്നു. സെപ്റ്റംബർ 15 മുതൽ പി ഓ സി യിൽ നിന്ന് പാസുകൾ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.drama.kcbcmediacommission.com സന്ദർശിക്കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group