വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂർ ദേവാലയത്തിലേക്കുമുള്ള 34-ാമത് അൽഫോൻസാ തീർത്ഥാടനം ഓഗസ്റ്റ് ആറിനു നടത്തും.
ചെറുപുഷ്പ മിഷൻലീഗ് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിലാണ് തീർത്ഥാടനം നടത്തപ്പെടുന്നത്. പതിനായിരങ്ങൾ പങ്കെടുക്കുന്ന തീർത്ഥാടനത്തിന് അതിരൂപതയിലെ 18 ഫൊറോനകളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. ആറിന് രാവിലെ 5.45നു പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നിന്നും പദയാത്ര ആരംഭിക്കും. വിവിധ ഫൊറോനകൾ കോട്ടയം സിഎംഎസ് ഗ്രൗണ്ട്, മാന്നാനം ആശ്രമദേവാലയം എന്നിവിടങ്ങളിൽ നിന്നും തീർത്ഥാടനത്തിൽ പങ്കുചേരും.
തീർത്ഥാടനത്തിനൊരുക്കമായി ഛായാചിത്ര, ദീപശിഖ പ്രയാണങ്ങൾ, ഭൂമിയിലെ മാലാഖ എന്ന പേരിൽ സുകൃതാഭ്യാസങ്ങൾ, പ്രസംഗമത്സരം, അൽഫോൻസാ സെമിനാർ, ക്വിസ് മത്സരങ്ങൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ യൂണിറ്റ്, മേഖല, അതിരൂപതാ തലത്തിൽ നടന്നുവരികയാണ്. കഴിഞ്ഞ രണ്ടുവർഷം കോവിഡിന്റെ സാഹചര്യത്തിൽ ആത്മീയ തീർത്ഥാടനമായി നടത്തിയതിനാൽ ഈ വർഷം കൂടുതൽ തീർത്ഥാടകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group