റെയിൻബോ പദ്ധതിയിൽ കാഞ്ഞിരപ്പള്ളി രൂപത നിർമ്മിച്ച 45 ഭവനങ്ങളുടെ സമർപ്പണം നടന്നു

കൊക്കയാർ, പെരുവന്താനം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, ചിറക്കടവ് പഞ്ചായത്തുകളിലുണ്ടായ പ്രളയ ദുരിതത്തിലും മണ്ണിടിച്ചിലിലും വീട് നഷ്ടപ്പെട്ടവർക്കായി കാഞ്ഞിരപ്പള്ളി രൂപത റെയിൻബോ പദ്ധതിയിൽ നിർമ്മിച്ച 45 ഭവനങ്ങളുടെ പ്രതീകാത്മക സമർപ്പണം നടന്നു. രൂപതയിലെ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളുടെ സംഗമത്തോടനുന്ധിച്ച് പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിലാണ് സമർപ്പണം നടത്തിയത്. വേദനിക്കുന്ന സഹോദരങ്ങളുമായി തനിക്കുള്ളത് പങ്കുവയ്ക്കുന്നത് ക്രിസ്ത്യാനിയുടെ മുഖമുദ്രയാണെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

അർഹതപ്പെട്ട സഹോദരങ്ങൾക്ക് നൽകുന്നതിന്റെ പേരിൽ അഭിമാനിക്കുന്നതിനപ്പുറം പങ്കുവച്ചതിന്റെ സംതൃപ്തിയാണ് നമുക്കുണ്ടാവേണ്ടതെന്ന് അധ്യക്ഷ പ്രസംഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. രൂപതയിലെ എല്ലാ ഇടവകകളിലെയും വിശ്വാസീസമൂഹവും സന്യാസ സമൂഹങ്ങളും രൂപതയിലെ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും രൂപതയുടെ സാമൂഹികസേവന വിഭാഗങ്ങളായ പിഡിഎസ്, എംഡിഎസ്, എംഎംടി ആശുപത്രി, മരിയൻ കോളജ്, അമല്‍ ജ്യോതി കോളജ് ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ഉദാരമതികൾ എന്നിവർ കൈകോർത്തതോടെയാണ് റെയിൻബോ പദ്ധതി യാഥാർഥ്യമായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group