പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്ല്യച്ചൻ്റെ പുളകിതമായ ഓർമ്മകൾക്ക് 481 വർഷം

പരിശുദ്ധ ദൈവമാതാവിൻ്റെ പാദസ്‌പർശത്താൽ അനുഗ്രഹീതമായ കുറവിലങ്ങാട്ടെ പുരാത നമായ പള്ളിവീട്ടിൽ പനങ്കുഴയ്ക്കൽ കുടുംബത്തിൽ കുര്യൻ്റെയും കുടമാളൂർ കുത്തുകല്ലു ങ്കൽ ഏലിശായുടെയും മകനായ ചെറിയ യാക്കോബ് 1479 ൽ ഭൂജാതനായി. മാതാപിതാ ക്കളുടെ സദുപദേശത്താലും അവരിൽ നിന്നും പകർന്നു കിട്ടിയ സന്മാതൃകയാലും വളർന്ന യാക്കോബ് തന്റെ ജീവിതവിശുദ്ധിയാലും ആദർശ നൈർമ്മല്യത്താലും അനശ്വരമായ യശ സിനു അർഹനായി തീർന്നു. ഈ മഹത് വ്യക്തിയാണ് പിൽക്കാലത്ത് പുണ്യശ്ലോകൻ പനങ്കു ഴയ്ക്കൽ വല്ല്യച്ചൻ എന്നറിയപ്പെട്ടത്.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചെറിയ യാക്കോബ് പാരമ്പര്യമനുസരിച്ച് തൻ്റെ ചിതൃസഹോദരൻ വലിയ കുര്യേപ്പച്ചൻ്റെ കൂടെ പള്ളിമുറിയിൽ താമസിച്ച് വൈദികപഠന ത്തിലേർപ്പെടുകയും ചെയ്തു‌. വേദശാസ്ത്രത്തിലും സുറിയാനി ഭാഷയിലും പ്രാവീണ്യം നേടിയ യാക്കോബ് വൈദികപഠനം പൂർത്തിയാക്കി 1502 ൽ മാർ യാക്കോബ് മെത്രാനിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. അധികം താമസിയാതെ കുറവിലങ്ങാട്ട് പള്ളിയുടെ വികാരിയായി ചുമതലയേറ്റു.

വല്ല്യച്ചൻ കുറവിലങ്ങാട് പള്ളി വികാരിയായിരുന്ന സമയത്താണ് പ്രസിദ്ധമായ ആനവാ തിൽ സംഭവമുണ്ടായത്. കുറവിലങ്ങാട് പള്ളി മുന്ന് നോമ്പുമായി ബന്ധപ്പെട്ടിട്ടുള്ള ചരിത്രമാ ണിത്. കുറവിലങ്ങാട് പള്ളിയിൽ ഏറ്റുമാനൂർ അമ്പലത്തിൽ നിന്നും വന്ന ആന വലിയൊരു അപകടത്തിൽ പെടുകയും, വിവരമറിഞ്ഞപ്പോൾ പള്ളിയിൽ പ്രാർത്ഥനാനിരതനായിരുന്ന വല്യ ച്ചൻ ആനയുടെ മേൽ കൈകൾ വച്ച് പ്രാർത്ഥിക്കുകയും ആന സുഖപ്പെടുകയും ചെയ്തു‌. അതിന് പ്രതിനന്ദിയായി ഏറ്റുമാനൂർ ക്ഷേത്രത്തിൻ നിന്നും എല്ലാ വർഷവും ആനയെ മൂന്ന് നോമ്പ്’ തിരുന്നാളിന് എഴുന്നെള്ളിക്കാൻ കൊണ്ടു വരുകയും അതിന് പകരമായി കുറവില ങ്ങാട്ട് പള്ളിയിൽ നിന്നും ഏറ്റുമാനൂർ അമ്പലത്തിലെ ഉത്സവത്തിന് മുത്തുക്കുടകൾ കൊടു ക്കുകയും ചെയ്തിരുന്നു. മതമൈത്രിയുടെ ഉത്തമോദഹരണമാണമായി വർഷങ്ങളോളം ഇത് നിലനിന്നു പോന്നിരുന്നു. ആനയുടെ നോവ് സുഖപ്പെടുത്തിയ പള്ളി വികാരിയേയും വിശ്വാ സികളുടെ നോവ’ പണ്ടുകാലം മുതൽ സുഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന പനങ്കുഴക്കൽ വല്ല്യ ച്ചനേയും ബന്ധിപ്പിച്ചുള്ള ഒരു വിശ്വാസ പാരമ്പര്യമാണ് നമുക്കുള്ളത്.

വല്യച്ഛൻ ആനയുടെ നോവ് സുഖപ്പെടുത്തിയിരുന്നതിനാൽ മൂന്ന് നോമ്പ് തിരു ന്നാളിന് ഏറ്റുമാനൂർ അമ്പലത്തിൽ നിന്നും വന്നിരുന്ന ആനയ്ക്ക് ഇഷ്‌ടഭോജ്യമായ ചക്കര, വിശ്വാസികൾ ആനയ്ക്ക് നൽകുകയും, അതിൻ്റെ ഒരു ഭാഗം അവരുടെ

ഭവനങ്ങളിൽ കൊണ്ട് പോയി വയറു വേദനയ്ക്ക് ഔഷധമായി കഴിച്ചിരുന്നതായും ചരിത്രം പറയുന്നു. “ആനവായി ചക്കര നേർച്ച”യായി ഇന്നും ആ വിശ്വാസ പാരമ്പര്യം തുടർന്ന് പോരുന്നു.

കുറച്ച് വർഷങ്ങൾക്ക് ശേഷം വല്ല്യച്ചൻ തൻ്റെ മാതൃ ഇടവകയായ കുടമാളൂരിലേയ്ക്ക് താമസം മാറുകയും അവിടുത്തെ പള്ളി വികാരിയായി സേവനമനുഷ്‌ടിക്കുകയും ചെയ്തു‌. ഇവിടുത്തെ ധ്യാനനിഷ്ട‌മായ ജിവിതത്തിനിടയിൽ ധാരാളം ഉദരരോഗികൾക്ക് അച്ചൻ സൗഖ്യം നൽകുകയും ചെയ്‌തതു വഴി അച്ചൻ്റെ പ്രസിദ്ധി ദൈനംദിനം വർദ്ധിച്ച് വന്നു. ഒരു സുറി യാനി പണ്ഡിതൻ കൂടിയായിരുന്ന വല്യച്ചൻ ധാരാളം വൈദിക വിദ്യാർത്ഥികളെ പഠിപ്പിക്കു കയും അങ്ങനെ അദ്ദേഹത്തിന് മൽപ്പാൻ പട്ടം ലഭിക്കുകയും ചെയ്‌തു. സ്വന്തമായ സുഖങ്ങളോ, കീർത്തിയോ, അഭിനന്ദനങ്ങളോ അഭിലഷിക്കാതെ സുകൃത പരിമളവും ത്യാഗമധുരവുമായ ജീവിതം നയിച്ച് സ്വയം ഈശോയിൽ സമർപ്പിച്ച ജീവിതമായിരുന്നു വല്യച്ചൻ്റേത്. എന്നാൽ തൻ്റെ സർവ്വ നന്മകളും അവയുടെ ദാതാവായ ദൈവത്തിൻറേതെന്ന് അഭിമാനിച്ച് ദൈവത്തോട് കൂടു തൽ അടുത്തു പോന്നു. ഭൗതിക സുഖങ്ങൾ വെടിഞ്ഞ പുണ്യശ്ലോകൻ പനങ്കുഴക്കൽ ചെറിയ യാക്കോബ് കത്തനാർ 1543 നവംബർ 5 ന് കർത്താവിൽ നിദ്ര പ്രാപിക്കുബോൾ അദ്ദേഹ ത്തിനു 64 വയസ്സായിരുന്നു.

ഈ പുണ്യപിതാവിൻ്റെ ഭൗതിക ശരീരം കുടമാളൂർ തന്നെ സംസ്‌കരിക്കണമെന്ന തദ്ദേശ വാസികളുടെ ആഗ്രഹം കുറവിലങ്ങാട്ടു നിന്നെത്തിയ സജ്ജനത്തിൻ്റെ ആഗ്രഹത്തിന് വഴങ്ങി കുറവിലങ്ങാട്ട് മുത്തിയമ്മയുടെ സന്നിധിയിൽ കുറവിലങ്ങാട്ട് പള്ളിയിൽ തന്നെ സംസ്‌കരിച്ചു.

ശവമഞ്ചം മനോഹരമായി അലങ്കരിച്ച് വിലാപയാത്ര കുടമാളൂരിൽ നിന്ന് കുറവില ങ്ങാട്ടേയ്ക്ക് തിരിച്ച അവസരത്തിൽ ഒരു അത്ഭുത പ്രവർത്തനത്താൽ ദൈവം തൻ്റെ ഭക്ത ദാസൻ്റെ സുകൃത പരിമളത്തെ ലോകത്തിന് സാക്ഷ്യമാക്കി കൊടുക്കുവാൻ തിരുമനസ്സായ തായി വിശ്വസിക്കുന്നു. വിലാപയാത്രയിലുടനീളം തുലാവർഷത്തിൻ്റെ അതിശക്തിയിൽ പെയ്തി റങ്ങിയ മഴയിലും കാറ്റിലും ശവമഞ്ചത്തിൻ്റെ നാലു മൂലയ്ക്കും കത്തിച്ചു വച്ചിരുന്ന മെഴുകു തിരികളും അകമ്പടിയ്ക്ക് കുടമാളൂർ പള്ളിയിൽ നിന്നും കൊടുത്തയച്ച ഏഴുതിരിയിട്ട നിലവിളക്കും അണഞ്ഞു പോകതെ നിന്നിരുന്നതും തൻ്റെ വിശ്വസ്‌ത ദാസനു വേണ്ടി ദൈവം പ്രവർത്തിച്ചതാണെന്ന് ജനം വിശ്വസിക്കുന്നു. തിരുകർമ്മങ്ങൾ എല്ലാം നടത്തിയ ശേഷം, ആ സുകൃത നിധിയുടെ സംപൂജ്യ ശരീരം, മുത്തിയമ്മയുടെ സന്നിധിയിൽ ദൈവാലയത്തിലെ അൾത്താരയോട് ചേർന്ന് സംസ്‌കരിച്ചു.

ഞാൻ വഴിയും, സത്യവും, ജീവനുമാകുന്നു എന്ന് അരുൾ ചെയ്‌ത ക്രിസ്‌തുനാഥനെ ഭക്തിപൂർവ്വം അനുഗമിക്കുകയും വിശ്വസ്തതയോടെ സേവിക്കുകയും ചെയ്‌ത വല്യച്ചൻ ദേഹ വിയോഗം ചെയ്തിട്ട് 480 വർഷങ്ങൾ കഴിഞ്ഞെങ്കിലും അദ്ദേഹത്തെപ്പറ്റിയുള്ള

ദീപ്ത്‌തമായ സ്‌മരണ ഇന്നും സജീവമായി നിലനിന്നു പോരുന്നു. ഈ ലോക ജിവിത കാലത്ത് വിനയാന്വിതനായി കഴിഞ്ഞു കൂടിയിരുന്ന അദ്ദേഹത്തിൻ്റെ സുകൃത പരിമളം മരണത്തോടെ നാടെങ്ങും നിറഞ്ഞ് കവിഞ്ഞു. മരണം വഴി നിത്യ ജിവിതത്തിലേയ്ക്ക് പ്രവേശിച്ച പനങ്കുഴ യ്ക്കൽ വല്യച്ചന്റെ മാധ്യസ്ഥ്യം തേടി അച്ചൻ്റെ കബറിടത്തിങ്കൽ നിരവധി പേർ വരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. അച്ചനെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തിയിട്ടില്ലെ ങ്കിലും വിശ്വാസികൾ എല്ലാവരും അച്ഛനെ തങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായി കരുതിപ്പോരു ന്നു. വല്യച്ചന്റെ ജീവിതവിശുദ്ധിയുടെ പുളകിതമായ ഓർമ്മയിൽ 480 വർഷങ്ങൾ കഴിഞ്ഞിട്ടും അച്ചൻ്റെ പിൻതലമുറക്കാർ അച്ചൻ്റെ ശ്രാദ്ധവും, മറ്റ് ഭക്തകർമ്മങ്ങളും തുടർച്ചയായി എല്ലാ വർഷവും ഭക്ത്യാദരപൂർവ്വം നടത്തിപ്പോരുന്നു. ഒരാളുടെ മരണത്തിനു ശേഷം തുടർച്ചയായി അദ്ദേഹത്തെ ഓർമ്മിക്കുന്നതും അനുസ്‌മരണ പ്രാർത്ഥനയും ശ്രാദ്ധവും നാലു ശതാബ്‌ദത്തിലേറെ മുടക്കം കൂടാതെ നടത്തുന്നതും ലോകചരിത്ര ത്തിൽ തന്നെ ഇദം പ്രദമാണ്. വിലാപ യാത്രയിലുടനീളം കത്തിച്ച നിലവിളക്ക് ശ്രാദ്ധ ദിവസവും, നാലാം തീയതി രാത്രിയിലും വല്യച്ചൻ്റെ ശവകുടീരത്തിൽ കത്തിച്ച്, എണ്ണ ഒഴിച്ച് വിശ്വാസികളും അച്ചൻ്റെ കുടുംബാഗങ്ങളും ഇന്നും പ്രാർത്ഥിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

പുണ്യശ്ലോകനായ പനങ്കുഴയ്ക്കൽ വല്ല്യച്ചൻ്റെ 481-ാം ചരമവാർഷികവും ശ്രാദ്ധവും പനങ്കുഴയ്ക്കൽ പരേതരായ ജോസഫിൻ്റെയും മേരിയുടേയും മക്കൾ 2024 നവംബർ 5 ന് ആഘോഷപൂർവ്വം നടത്തുന്നു. നവംബർ 5 ന് രാവിലെ 10.30 ന് കുറവിലങ്ങാട് പള്ളിയിൽ പരി ശുദ്ധ കുർബാനയും കബറിടത്തിങ്കൽ ഒപ്പിസും ഉണ്ടായിരിക്കുന്നതാണ്. തുടർന്നുള്ള അനു സ്‌മരണ പ്രാർത്ഥനയും. നേർച്ച ശ്രാദ്ധ ആശീർവാദവും അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. 4-ാം തീയതി വൈകിട്ട് 6.00 മണിക്ക് ദേവാലയത്തിനകത്തുള്ള കബറിടത്തിങ്കലും തുടർന്ന് പനങ്കു ഴയ്ക്കൽ വല്ല്യച്ചൻ സ്മാരക പാർക്കിലും പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m