സാമ്പത്തിക വർഷാരംഭത്തിൽ നികുതി അടച്ചാൽ 5 ശതമാനം ഇളവ്

തിരുവനന്തപുരം : പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സാമ്ബത്തിക വർഷത്തിന്റെ ആദ്യ മാസമായ ഏപ്രില്‍ 30-നകം വാർഷിക വസ്തു നികുതി ഒറ്റത്തവണയായി ഒടുക്കുന്നവർക്ക് അഞ്ച് ശതമാനം ഇളവനുസരിച്ച്‌ ഉത്തരവിറങ്ങി.

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഇതനുസരിച്ച്‌ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. 2025 ഏപ്രില്‍ ഒന്നുമുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക.

സംസ്ഥാനത്ത് നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിട നികുതി രണ്ട് അർധ വർഷങ്ങളിലായാണ് ഈടാക്കുന്നത്. ഒന്നാമത്തെ അർധ വർഷത്തെ നികുതി അടക്കേണ്ടത് ഏപ്രില്‍ ഒന്നുമുതല്‍ സെപ്തംബർ 30-നുള്ളിലും രണ്ടാം അർധ വർഷത്തേത് ഒക്ടോബർ ഒന്നുമുതല്‍ മാർച്ച്‌ 31-നുള്ളിലുമാണ്.

സാധാരണ അർധ വർഷത്തിന്റെ അവസാനമാണ് പൊതുജനങ്ങള്‍ നികുതി അടയ്ക്കാറ്. ഇത് ആദ്യ മാസങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളുടെ ചെലവുകള്‍ വഹിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ആദ്യ മാസത്തില്‍ തന്നെ ഒറ്റത്തവണയായി നികുതി അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ഇളവ് അനുവദിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m