ഫ്രാന്‍സില്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട 5 വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.
ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ സെന്റ് സള്‍പ്പൈസ് ദേവാലയത്തില്‍വെച്ച് വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ സെമാരോയാണ് പ്രഖ്യാപനം നടത്തിയത്. സെന്റ് വിന്‍സെന്റ് ഡി പോള്‍ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സമൂഹാംഗങ്ങളായ ഫാ. ഹെന്‍റി പ്ലാന്‍ചാട്ട്, ഫാ. ലാഡിസ്ലാസ് റാഡിഗു, ഫാ. പോളികാര്‍പ്പ് ടുഫിയര്‍, ഫാ. മാര്‍സെലിന്‍ റൌചൌസെ, ഫാ. ഫ്രെസാല്‍ ടാര്‍ഡ്യു എന്നീ വൈദികരാണ് 1871 മെയ് 6ന് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ വിരുദ്ധ കലാപം കൊടുമ്പിരിക്കൊണ്ട ആ ആഴ്ച “രക്തരൂക്ഷിത വാരം” എന്നാണ് അറിയപ്പെടുന്നത്.
1871-ലെ പെസഹ വ്യാഴാഴ്ച ഏപ്രില്‍ 6-നായിരുന്നു ഫാ. പ്ലാന്‍ചാട്ട് അറസ്റ്റിലാകുന്നത്. ഒരാഴ്ച കഴിഞ്ഞ് ഏപ്രില്‍ 12-ന് മറ്റുള്ള വൈദികരും അറസ്റ്റിലായി. മെയ് 26-നാണ് ഇവര്‍ കൊല ചെയ്യപ്പെടുന്നത്. പാരീസിനെ നിയന്ത്രിച്ചിരുന്ന വിപ്ലവകാരികളും കത്തോലിക്ക വിരുദ്ധ പ്രസ്ഥാനമായ പാരീസ് കമ്മ്യൂണിന്റെ ഭരണത്തിൻ്റെ അവസാനത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. അഞ്ചു വൈദികരുടെ ജീവിതകഥ ഇന്നത്തേക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നും അത് പ്രത്യാശ പകരുന്നതാണെന്നും നാമകരണ ചടങ്ങിനിടെ വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group