റഷ്യ -യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം യുക്രെയ്നിലെ ചരിത്ര- സാംസ്കാരിക പ്രാധാന്യമുള്ള 53 കേന്ദ്രങ്ങൾ തകർന്നതായി യുഎൻ സാംസ്കാരിക വകുപ്പായ യുനസ്കോ അറിയിച്ചു.29 പള്ളികൾ, ചരിത്ര പ്രാധാന്യമുള്ള 16 നിർമിതികൾ, നാലു മ്യൂസിയങ്ങൾ, നാലു സ്മാരകങ്ങൾ എന്നിവയാണു നശിച്ചത്.
ഉപഗ്രഹചിത്രങ്ങളും സാക്ഷിമൊഴികളും വിലയിരുത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, റഷ്യ യുക്രെയ്നിൽ വിതച്ച നാശം ഇതിലും വലുതാണെന്ന് വിലയിരുത്തപ്പെടുന്നു. മരിയുപോൾ നഗരത്തിലെ പ്രസിദ്ധമായ സെന്റ് മൈക്കിൾസ് ഓർത്തഡോക്സ് കത്തീഡ്രൽ അടക്കം 59 ആരാധനാ കേന്ദ്രങ്ങൾ റഷ്യ നശിപ്പിച്ചുവെന്നാണ് യുക്രെയ്ൻ ആരോപിച്ചിട്ടുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group