ജര്‍മ്മനിയിലെ വിഡേനിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമധേയത്തിലുള്ള 58 വര്‍ഷം പഴക്കമുള്ള ദൈവാലയം കത്തിനശിച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.
തീപിടുത്തത്തില്‍ അഞ്ചുലക്ഷം യൂറോയുടെ നാശനഷ്ടം സംഭവിച്ചെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദേവാലയത്തിന്‍റെ മുകള്‍ വശത്ത് നിന്നാരംഭിച്ച അഗ്നിബാധ സാവധാനം ദേവാലയം മുഴുവന്‍ പടര്‍ന്നു പിടിക്കുകയായിരുന്നു എന്ന് അധികാര വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. തങ്ങള്‍ അനുദിനദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരുന്ന ദൈവാലയം ഒറ്റദിവസം കൊണ്ട് കത്തിയമര്‍ന്നതിന്‍റെ ആഘാദത്തിലാണ് ഇടവകാംഗങ്ങളും പ്രദേശവാസികളും. കാത്തോലിക്കാ വിശ്വാസികള്‍ക്ക് മാത്രമല്ല പ്രദേശവാസികളായ പ്രൊട്ടസ്റ്റന്‍റ് വിശ്വാസി സമൂഹവും തങ്ങളുടെ പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്ന ഒരു നാടിന്‍റെ മുഴുവന്‍ അഭയകേന്ദ്രമായിരുന്ന ദൈവാലയമാണ് നാമാവശേഷമായിരിക്കുന്നത്. 2023 ലും സമാനസംഭവം colgnon അതിരൂപതയിലെ കത്തോലിക്കാ ദൈവാലയത്തിലും സംഭവിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group