കേരളസഭയില്‍ പെന്തക്കുസ്താ തിരുനാള്‍ദിനമായ 2022 ജൂണ്‍ അഞ്ചു മുതല്‍ 2025 ജൂണ്‍ എട്ടുവരെ നവീകരണ കാലഘട്ടമായി ആചരിക്കാന്‍ ആഹ്വാനം ചെയ്ത് കെസിബിസി.
ഇതിന്റെ ഭാഗമായുള്ള ഒരുക്ക പരിപാടികള്‍ക്ക് സംസ്ഥാനതലത്തിലും രൂപത, ഇടവക തലത്തിലുമൊക്കെ ടീമുകളെ രൂപപ്പെടുത്തേണ്ടതുണ്ടെന്നും ഓരോ രൂപതയിലെയും പ്രത്യേക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തു വേണം നവീകരണ പ്രക്രിയകള്‍ നടക്കേണ്ടതെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിർദേശിച്ചു.
കെസിബിസിയുടെ കരിസ്മാറ്റിക്, ഡോക്ട്രൈനല്‍, ബൈബിള്‍, ഫാമിലി, അല്മായ കമ്മീഷനുകളുടെ നേതൃത്വത്തിലാണ് നവീകരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ആഗോള സിനഡ് ലക്ഷ്യംവയ്ക്കുന്നതുപോലെ, കേരളസഭയിലും സംവാദത്തിന്റെയും പരസ്പരമുള്ള ശ്രവിക്കലിന്റെയും സമവായത്തിന്റെയും കൂട്ടായ്മയുടെയും സംസ്കാരം ശക്തി പ്രാപിക്കണം. ഇതര മതങ്ങളോടും ഇതര സമുദായങ്ങളോടും സഭ എന്നും പുലര്‍ത്തിപ്പോന്നിട്ടുള്ള സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും ശൈലികള്‍ പരിപോഷിപ്പിക്കപ്പെടണം.
കോവിഡ്കാലം സൃഷ്ടിച്ച മുറിവുകളാല്‍ തളര്‍ന്നുപോയ ധാരാളം കുടുംബങ്ങള്‍ക്കായി ‘ഹോം മിഷന്’ ഉള്‍പ്പെടെയുള്ള സഭയുടെ കുടുംബ പ്രേഷിത ശുശ്രൂഷകള്‍ സജീവമാകണം. കാലോചിതവും ക്രിസ്തുസാക്ഷ്യത്തിന് ഉപകരിക്കുന്നതുമായ വിശ്വാസപരിശീലനം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ലഭിക്കത്തക്കവിധം മതബോധന സംവിധാനങ്ങള്‍ പരിഷ്കരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group