അഞ്ചാം നൂറ്റാണ്ടിൽ നിർമിച്ച ഗാസയിലെ ദൈവാലയം ഇപ്പോൾ മ്യൂസിയം..

വടക്കൻ ഗാസയിൽ അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ച ദൈവാലയം ഇപ്പോൾ മ്യൂസിയം. ആഭ്യന്തര വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ദൈവാലയം മ്യൂസിയമാക്കി നവീകരിച്ചത്.

“ക്രൈസ്തവ, ഇസ്ലാമിക പുരാവസ്തു സ്ഥലങ്ങളുടെ പുനരുദ്ധാരണം തദ്ദേശീയരും വിദേശികളുമായ സന്ദർശകരെ ഗാസ സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് – ടൂറിസം ആൻഡ് ആന്റിക്വിറ്റീസ് മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ പറഞ്ഞു.

ജബലിയ അഭയാർത്ഥി ക്യാമ്പിലാണ് ഈ പുരാതന ദൈവാലയം സ്ഥിതി ചെയ്യുന്നത്. 1988- ൽ കണ്ടെത്തിയ ഈ ദൈവാലയം ലെവന്റിലൂടെയുള്ള പുരാതന വ്യാപാര പാതയിലാണെന്നും പഴയ ഗ്രീക്ക് ഭാഷയിലുള്ള 17 ലിപികൾ ആലേഖനം ചെയ്തിട്ടുള്ള മിഡിൽ ഈസ്റ്റിലെ ഒരേയൊരു ദൈവാലയമാണിതെന്നും പുരാവസ്തുക്കളുടെ ഡയറക്ടർ ജനറൽ ജമാൽ അബു റിദ അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group