രണ്ടാം വത്തിക്കാന്‍ കൗണ്‍സിൽ നടന്നിട്ട് 60 വർഷം

1962 ഒക്ടോബര്‍ 11-ന് വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ കാലത്ത് ആരംഭിച്ച് വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ പൂര്‍ത്തിയാക്കിയ ആഗോള കത്തോലിക്ക സഭയുടെ 21-മത് സാര്‍വ്വത്രിക സൂനഹദോസായിരുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നിട്ട് 60 വർഷം.

അൽബീനോ ലൂസിയാനി (ജോണ്‍ പോള്‍ ഒന്നാമൻ മാർപാപ്പ), കരോൾ വോയ്റ്റീവ (ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പ), കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗർ (ബെനഡിക്ട് പതിനാറാമൻ മാർപാപ്പ) എന്നിവര്‍ സൂനഹദോസിൽ പങ്കെടുത്ത പിതാക്കന്മാരായിരുന്നു. ഇവര്‍ പിൽക്കാലത്തു പത്രോസിന്റെ പിന്‍ഗാമികളായി തെരഞ്ഞെടുക്കപ്പെട്ടു.

സാര്‍വത്രിക സഭയെ സംബന്ധിച്ചും സൂനഹദോസിനെ സംബന്ധിച്ചും ഈ വാര്‍ഷികം പ്രത്യേക അനുഗ്രഹങ്ങളുടെ നിമിഷമാണെന്നു സൂനഹദോസിന് വേണ്ടിയുള്ള വത്തിക്കാന്‍ ജനറല്‍ സെക്രട്ടറിയേറ്റ് പുറത്തുവിട്ട സന്ദേശത്തില്‍ കുറിച്ചു. സൂനഹദോസ് ഏറ്റവും അമൂല്യമായ പൈതൃകങ്ങളില്‍ ഒന്നാണെന്നും ഫ്രാന്‍സിസ് പാപ്പയെ ഉദ്ധരിച്ചു കൊണ്ട് സെക്രട്ടറിയേറ്റ് വിശേഷിപ്പിച്ചു. ഇതിന്റെ ചൈതന്യം സഭാത്മക ജീവിതത്തില്‍ നിലനിര്‍ത്തുകയും, ദൈവജനത്തെ സഭാ പ്രബോധനങ്ങളിലൂടെ വളര്‍ത്തുകയുമായിരുന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ലക്ഷ്യമെന്ന കാര്യം ജനറല്‍ സെക്രട്ടറിയേറ്റ് അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group