ലോകത്താകമാനം 2021 അവസാനിക്കുന്ന ഈ ദിവസം ഇതുവരെ കൊല്ലപ്പെട്ട കത്തോലിക്കാ മിഷനറിമാരുടെ കണക്കുകൾ പുറത്തുവിട്ടു.22 കത്തോലിക്കാ മിഷനറിമാരാണ് ഈ വർഷം കൊല്ലപ്പെട്ടിരിക്കുന്നത്.വത്തിക്കാൻ പ്രസ് ഓഫീസിനെ ഉദ്ധരിച്ചുകൊണ്ട് ഫിദെസ് ന്യൂസ് ഏജൻസിയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. 22 പേരിൽ 13 പേർ വൈദികരും രണ്ടുപേർ സന്യാസിനികളും ഒരാൾ സന്യാസ വൈദികനുമാണ്.ആറു പേർ അല്മായരാണ്. അതുപോലെ 22 ൽ പകുതിയിലധികം പേർ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. ഏഴു വൈദികരും രണ്ടു കന്യാസ്ത്രീകളും രണ്ട് അലമായരും. ഏഴു മിഷനറിമാർ ലാറ്റിൻ അമേരിക്കയിലും മൂന്നുപേർ ഏഷ്യയിലും ഒരാൾ യൂറോപ്പിലും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ
2000 നും 2020 നും ഇടയിൽ 536 മിഷനറിമാർ ലോകത്താകമാനം കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group