ന്യൂനപക്ഷ ക്ഷേമപദ്ധതിയില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ക്ഷേമ പദ്ധതി 100% മുസ്ലിം സമൂഹത്തിന് വേണ്ടിയുള്ളതായിരുന്നു. മറ്റ് ന്യൂനപക്ഷങ്ങളുടെ പ്രതിഷേധം ഭയന്ന് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ ഇത് 80:20 ആക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മുസ്ലിം വിഭാഗത്തിനായി മാറ്റിവച്ചത് വിഭജിക്കുകയല്ല വേണ്ടത്. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പ്രത്യേകം പദ്ധതി തയാറാക്കണം. ഈ വിഷയത്തിലെ ഹൈക്കോടതി വിധി തെറ്റാണെന്ന് പറയാനാകില്ല. മുന്നില്‍ വന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിധി. ക്ഷേമ പദ്ധതികളുടെ ചരിത്രം കോടതിയെ ധരിപ്പിക്കാന്‍ മുസ്ലിം വിഭാഗത്തിനായില്ലെന്നും കമാല്‍പാഷ പറഞ്ഞു വെച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group