2000 രൂപ നോട്ട് പിൻവലിച്ചതിനെ തുടർന്ന് 2,000 രൂപയുടെ നോട്ടുകളിൽ 88 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു. 2023 ജൂലൈ 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണെന്നാണ് ബാങ്കുകളിൽ നിന്ന് ലഭിച്ച ഡാറ്റ സൂചിപ്പിക്കുന്നത്.
2023 മെയ് 19 നാണ് 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. കറൻസി നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ സെപ്റ്റംബർ 30 വരെ ആർബിഐ സമയം നൽകിയിട്ടുണ്ട്.
88 ശതമാനം നോട്ടുകൾ തിരിച്ചെത്തിയതോടെ പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകൾ 0.42 ലക്ഷം കോടി രൂപയായി എന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു.
തിരിച്ചെത്തിയ 2000 രൂപ നോട്ടുകളിൽ ഏകദേശം 87 ശതമാനവും നിക്ഷേപമായാണ് എത്തിയത് എന്ന് ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group