യുദ്ധം മൂലo ലെബനനിലെ 9,000ത്തോളം വരുന്ന ക്രൈസ്തവരുടെ ജീവൻ അപകടത്തിൽ : മുന്നറിയിപ്പ് നൽകി സന്യാസിനി

യുദ്ധം മൂലം ലെബനനിലെ മൂന്ന് ഗ്രാമങ്ങളിലെ 9,000 ത്തോളം വരുന്ന ക്രിസ്ത്യാനികളുടെ ദാരുണമായ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സന്യാസ സഭാംഗമായ സിസ്റ്റർ മായ എൽ ബെയ്നോ.

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം മൂലം ഈ ഗ്രാമവാസികൾ നിരന്തരമായ അപകടത്തെ അഭിമുഖീകരിക്കുന്നു എന്നും സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുന്നു എന്നും സിസ്റ്റർ ബെയ്നോ പറഞ്ഞു.

“സ്ഥിതി ഭയാനകമാണ്. ഞങ്ങൾ നിരന്തരം അപകടത്തിലാണ്. സമീപത്ത് ഒരു ആശുപത്രിയുമില്ല. ഞങ്ങൾക്ക് ഒരു ദിവസം മൂന്നുമണിക്കൂർ മാത്രമേ വൈദ്യുതിയുള്ളൂ, വെള്ളമോ ഇന്റർനെറ്റ് കണക്ഷനോ ഇല്ല” അടിസ്ഥാന ആവശ്യങ്ങളുടെ അഭാവം ഉയർത്തിക്കാട്ടിക്കൊണ്ട് സിസ്റ്റർ മായ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group