ആരാധനാ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുo ചങ്ങനാശേരി രൂപതയുടെ ആദ്യ മെത്രാനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 98-ാമത് ചരമവാര്‍ഷികാചരണം മെയ് 26 മുതല്‍ ജൂണ്‍ രണ്ട് വരെ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.
26ന് രാവിലെ 9.30ന് മാര്‍ തോമസ് കുര്യാളശേരിയുടെ റോമായാത്ര ഗ്രന്ഥത്തെക്കുറിച്ച് സിമ്പോസിയം നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പുസ്തക പ്രകാശനം നടത്തും. റവ.ഡോ.പയസ് മലേക്കണ്ടത്തില്‍, ഡോ.സിസ്റ്റര്‍ തെരേസാ നടുപ്പടവില്‍, ഡോ.കുര്യാസ് കുമ്പളക്കുഴി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. റവ.ഡോ.ജോസ് കൊച്ചുപറമ്പില്‍ മോഡറേറ്ററായിരിക്കും. ഡോ.സിസ്റ്റര്‍ മേഴ്സി നെടുമ്പുറം ആമുഖ പ്രസംഗം നടക്കും.
ഉച്ചകഴിഞ്ഞ് 3.30ന് പാറേല്‍ പള്ളിയില്‍ നിന്നും അതിരൂപതാ ചെറുപുഷ്പ മിഷന് ലീഗിന്റെയും ആരാധനാ സന്യാസിനീ സമൂഹത്തിന്റെയും നേതൃത്വത്തില്‍ മെത്രാപ്പോലീത്തന്‍ പള്ളിയിലെ കബറിടത്തിലേക്ക് തീർത്ഥാടനം നടത്തും.
പാറേല്‍പള്ളി വികാരി ഫാ.ജേക്കബ് വാരിക്കാട്ട് ഉദ്ഘാടനം ചെയ്യും. ചെറുപുഷ്പ മിഷന്‍ലീഗ് അതിരൂപതാ ഡയറക്ടര്‍ ഫാ.ആന്‍ഡ്രൂസ് പാണംപറമ്പില്‍ ഫ്ളാഗ് ഓഫ് ചെയ്യും. 4.30ന് തീർത്ഥാടനം മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിച്ചേരും.
മാര്‍ തോമസ് കുര്യാളശേരിയുടെ ചരമദിനമായ രണ്ടിന് രാവിലെ ആറിന് ബിഷപ് മാര്‍ തോമസ് തറയില്‍, 7.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, 10.30ന് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, 12.15ന് മോണ്‍.ജയിംസ് പാലയ്ക്കല്‍, വൈകുന്നേരം 4.30ന് ഫാ.ജോമോന് പുത്തന്‍പറമ്പ് എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group