വിശുദ്ധ തോമാശ്ലീഹാ യോടുള്ള വണക്കം,:ഇരുപത്തൊന്നാം ദിവസം

കോക്കമംഗലവും മാട്ടേൽ പള്ളിയും

തോമാശ്ലീഹാ സുവിശേഷം പ്രസംഗിച്ച അഞ്ചാമത്തെ സ്ഥലം കോക്കമംഗലം ആയിരുന്നു. അവിടെ മാമ്മോദീസാ സ്വീകരിച്ചവരിൽ ബ്രാഹ്മണരും നായന്മാരും ഉൾപ്പെടുന്നു. സമീപപ്രദേശമായ പള്ളിപ്പുറത്തുള്ളവരും ശ്ലീഹായിൽ നിന്നും മാമ്മോദീസാ സ്വീകരിച്ചു. അവിടെ ഒരു ആരാധനാ ലയം സ്ഥാപിക്കുകയും മാളിയേക്കൽ റമ്പാൻ തോമസിനെ അവിടുത്തെ കാര്യങ്ങൾ നോക്കിനട ത്തുവാനായി നിയോ ഗിക്കുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ 1600 ഓളം ആളുകളാണ് അവിടെ മാമ്മോദീസാ സ്വീകരിച്ചത്. വർഷ ങ്ങൾക്കുശേഷം ചില സാമൂഹിക ദ്രോഹികൾ കുരിശു പിഴുതെടുത്ത് കായലിൽ എറിഞ്ഞു. ആ കുരിശ് കുറേ നാളുകൾ വെള്ളത്തിനുമീതെ ഒഴുകി നടന്നതിനുശേഷം പള്ളിപ്പുറത്തിനടുത്ത് ഒരു തുരുത്തിൽ വന്നു തങ്ങിനിന്നു. ജനങ്ങൾ അത് എടുത്ത് ആ സ്ഥലത്തു തന്നെ ആഘോഷപൂർവ്വം പ്രതിഷ്ഠിച്ചു. പിന്നീട് അവിടെ ചെറിയ ഒരു പള്ളിയും പണിതു. ഇന്ന് ആ സ്ഥലം അറിയപ്പെടു ന്നത് മാട്ടേൽ പള്ളി എന്നാണ്.

വിചിന്തനം
കർത്താവിന് അന്വേഷിക്കുന്നവർക്ക്
അവിടുന്ന് എന്നും സമീപസ്ഥനാണ്. തനിക്കുവേണ്ടി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവന്റെ പ്രയത് നങ്ങൾ വിഫലമാകുവാൻ അവിടുന്ന് അനുവദിക്കയില്ല. തന്റെ അത്ഭുതകരമായ ഇടപെടലിലൂടെ ദൈവം അവയെ വി തലമുറകൾക്കായി പരിപാലിക്കും. തോമാശ്ലീഹായ്ക്ക് അദ്ദേഹം പ്രസംഗിക്കുന്ന പുതിയ നിയമത്തെ പ്രതി ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നു. അവർ അവസരം കാത്തിരിക്കുകയായിരുന്നു. ശ്ലീഹായ്ക്കും അദ്ദേഹം പ്രസംഗിച്ച സുവിശേഷത്തിനും ലഭിച്ച സ്ഥീകാര്യതഅവരെ അസ്വസ്ഥരാക്കിയിട്ടുണ്ടാകാം. തോമാശ്ലീഹാ കോക്കമംഗലം വിട്ടുപോയതിനുശേഷവും അവരുടെ അമർഷം അവസാനിച്ചിട്ടില്ലായിരുന്നു അവരുടെ പിൻതലമുറക്കാരാണ് അപ്പോസ്തോലൻ സ്ഥാപിച്ച കുരിശു പിഴുതെടുത്ത് കായലിൽ എറിഞ്ഞു കളഞ്ഞത് . എന്നാൽ അവരുടെ വിദ ഷത്തിനോ വിധ്വംസകപ്രവർത്തനങ്ങൾക്കോ ദൈവിക സംവിധാനത്തെ പരാജയപ്പെടുത്തുവാൻ സാധിക്കുകയി ല്ലല്ലോ, ആ കുരിശു വെള്ളത്തിൽ താണുപോകാതെ മുകളിലൂടെ ഒഴുകി നടന്നു. അതിലൂടെ അനേകർക്ക് മഹത്തായ പാഠങ്ങൾ നല്കുവാനുണ്ടായിരുന്നു. അതുകൊണ്ടാണ് വർഷങ്ങളോളം അത് മണ്ണും പുല്ലും മൂടിക്കിടന്നത്. പുല്ല് ചെത്താൻ വന്ന ഒരു സ്ത്രീയിലൂടെ ദൈവം അത് വെളിപ്പെ ടുത്തിക്കൊടുത്തു. കത്തി കൊണ്ടപ്പോൾ അതിൽ പരന്ന രക്തം ജനങ്ങൾക്ക് സാക്ഷ്യവും തെളിവുമായിരുന്നു. അതു വിശ്വസിച്ചവർക്ക് ദൈവം അനുഗ്രഹങ്ങൾ പ്രദാനം ചെയ്തു. ഇന്നും പ്രസ്തുത കുരിശു പള്ളിപ്പുറം പള്ളിയിൽ സംരക്ഷിക്കപ്പെടുന്നു.ദൈവത്തിനു വേണ്ടി യുള്ള നമ്മുടെ പ്രവർത്തനങ്ങൾ ഒരിക്കലും വിഫലമാകുകയില്ലെന്നു നമുക്കു ഉറച്ചു വിശ്വസിക്കാം ഇന്നല്ലെങ്കിൽ അവിടുന്ന് അതിന്റെ ഫലം സ മൃദ്ധിയിൽ എത്തിക്കും. ഒപ്പം, ദൈവം തരുന്ന അടയാളങ്ങൾ, അവ സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണെങ്കിൽ പോലും സ്വീകരിക്കുവാൻ നമുക്ക് സാധിക്കട്ടെ.

പ്രാർത്ഥന

“യുഗാന്ത്യം വരെ ഞാൻ നിങ്ങളോടു കൂടെയുണ്ടാകും ( മത്തായി 28:20) എന്ന വചനത്തിൽ വിശ്വ സിച്ചുമുന്നേറിയ തോമാശ്ലീഹാ സ്ഥാപിച്ച കുരിശിനെ രക്ഷിച്ചു ജനങ്ങളിൽ വിശ്വാസം വർദ്ധിപ്പിച്ച കർത്താവേ, പ്രതിസന്ധികളിലും എതിർപ്പുകളിലും
തളർന്നുപോകാതെ സുവിശേഷ വേല ചെയ്യുവാൻ ഞങ്ങ ളെയും എല്ലാ മിഷനറിമാരെയും ധാരാളമായി അനുഗ ഹിക്കണമേ. ആമ്മേൻ.

സുകൃതജപം

കർത്താവേ, ഞങ്ങളുടെ ജീവിതത്തിൽ അനുദിനം സംഭവിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും അറിഞ്ഞ് അംഗീകരിക്കുവാനുള്ള കൃപ നലകണമേ,

സൽക്രിയ

സഭയെ പീഡിപ്പിക്കുന്നവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ
ആദരായി വണങ്ങുന്നു
താതാ നിൻ പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ

കോക്കമംഗലം തന്നിൽ സ്ഥാപിച്ച സിപായൻ ദൈവത്തിന്റെ പദ്ധതിയിൽ പള്ളിപ്പുറം സ്വന്തമാക്കി ദൈവത്തിനായി നമ്മൾ ചെയ്യുന്ന സത്കാര്യം ങ്ങൾ തീരില്ല നഷ്ടമായി എന്നെന്നും വിശ്വസിക്കാം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group