Muslim leaders with widespread allegations against Christians in Malaysia
ക്വോലാലംപൂർ: ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ രൂക്ഷ പരാമർശവുമായി മലേഷ്യൻ ഇസ്ലാമിക് പാർട്ടി (പി.എ.എസ്) പ്രസിഡണ്ട് അബ്ദുൽ ഹാദി അവാങ്. മലേഷ്യൻ സംസ്ഥാനങ്ങളായ സാംബയിലെയും മറ്റു പ്രദേശങ്ങളിലെയും സമുദായങ്ങളിലെ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായ ആളുകളെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിന് പണം നൽകി ക്രിസ്ത്യൻ മിഷനറിമാർ ഇരയാകുകയാണെന്ന് പ്രസിഡണ്ട് അബ്ദുൽ ഹാദി ആരോപിച്ചു. ക്രിസ്ത്യൻ മിഷനറിമാർ യൂറോപ്പിൽ നിരസിക്കപ്പെട്ടതിന് ശേഷം തങ്ങളുടെ പ്രവർത്തനങ്ങളുമായി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വന്നിരിക്കുകയാണെന്നും മിഷനറിമാരുടെ പ്രവർത്തന ഫലമായി മലേഷ്യയിലെ സബ, സാരാവക്ക് സംസ്ഥാനങ്ങളിൽ മതപരിവർത്തനങ്ങൾ വ്യാപിച്ചിരിക്കുകയാണെന്നും അബ്ദുൽ ഹാദി വാദിച്ചു.
ക്രിസ്ത്യൻ വിരുദ്ധത ഹാദിയുടെ പ്രസ്താവനയിൽ വ്യക്തമാണെന്നും ഏതെങ്കിലും സർക്കാർ സ്ഥാനത്തിനോ ഉന്നതപദവിക്കോ ഇയാൾ യോഗ്യനല്ലെന്നും ചൂണ്ടിക്കാട്ടി. ക്രിസ്ത്യൻ മിഷിണറിമാർ ക്വോലാലംപൂരിലെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പാർട്ടി പ്രസിഡണ്ട് അടിസ്ഥാന രഹിതമായ പ്രസ്താവന നടത്തിയെന്നും ക്രിസ്താനികൾക്കും ക്രിസ്ത്യൻ മിഷിണറിമാർക്കും എതിരായി പ്രവർത്തിക്കുന്നുവെന്നും ഹർജിയിൽ മിഷനറിമ്മാർ അഭിപ്രായപ്പെട്ടു. മുസ്ലിം ഭൂരിപക്ഷമുള്ള മലേഷ്യയിൽ ക്രിസ്ത്യൻ വിരുദ്ധ പ്രസ്താവനകൾ അസാധാരണമല്ല. 2018-ലെ സെൻസെസ് പ്രകാരം മലേഷ്യയിലെ ജനസംഖ്യയിൽ ഏകദേശം 13% മാത്രമാണ് ക്രിസ്ത്യാനികൾ.
ഈ വർഷത്തിന്റെ ആരംഭത്തിൽ പാർലമെന്റിൽ പ്രമുഖ “മുസ്ലിം നേതാവായ നിക്ക് മുഹമ്മദ് സവാവി സല്ലെ നടത്തിയ പ്രസ്താവന ക്രിസ്ത്യാനികൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ചിരുന്നു. പുതിയനിയമത്തിലെ പാഠങ്ങൾ കലക്രമേണ ക്രിസ്ത്യാനികൾ വളച്ചെടുത്തിട്ടുണ്ടെന്നും അവ യേശുക്രിസ്തുവിന്റെ യഥാർഥ വാക്കുകളല്ലെന്നുമാണ് മുഹമ്മദ് സവാവി പറഞ്ഞത്. ഈ പ്രസ്താവനകൾ നിർത്തണമെന്നും ക്ഷമ ചോദിക്കണമെന്നും നിയമ നിർമ്മാതാക്കൾ സവാവിയോട് ആവശ്യപ്പെട്ടിരുന്നു. പ്രമുഖ കാത്തോലിക്ക പുരോഹിതനായ ആർച്ച് ബിഷപ്പ് ജൂലിയൻ ലിയോ ബംഗ് കിം, ശക്തമായ പ്രതിക്ഷേധം ഈ വിഷയത്തിൽ അറിയിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group