അനുദിന വിശുദ്ധർ: ജനുവരി 4- വിശുദ്ധ എലിസബെത്ത് ആൻസെറ്റൺ

Daily Saints : January 4- St. Elizabeth Ann Seton

1774 ആഗസ്റ്റ്‌ 28ന് ന്യുയോർക്ക് സിറ്റിയിലാണ്, ഒരു ഭാര്യയും, അമ്മയും കൂടാതെ ഒരു സന്യാസ സഭയുടെ സ്ഥാപകയുമായ വിശുദ്ധ ആൻ എലിസബെത്ത് സെറ്റൺ ജനിച്ചത്. ഇപ്പോൾ കോളംമ്പിയ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന പഴയ സ്ഥാപനത്തിലെ ഒരു പ്രഗത്ഭനായ ഡോക്ടറും, അതോടൊപ്പം അറിയപ്പെടുന്ന ഒരു പ്രൊഫസ്സറുമായിരുന്നു വിശുദ്ധയുടെ പിതാവ്. എപ്പിസ്കോപ്പൽ സഭാ വിശ്വാസ രീതിയിലായിരുന്നു അവൾ വളർന്ൻ വന്നത്, നല്ല വിദ്യാഭ്യാസവും അവൾക്ക് ലഭിച്ചിരുന്നു. തന്റെ ചെറുപ്പകാലം മുതലേ അവൾ പാവങ്ങളോട് കരുണയുള്ളവളായിരുന്നു.

1794-ൽ അവൾ വില്ല്യം സെറ്റൺ എന്നയാളെ വിവാഹം ചെയ്തു. ഈ വിവാഹത്തിൽ അവർക്ക് 5 മക്കളുണ്ടായി. വില്ല്യമിന്റെ ആരോഗ്യം മോശമായതിനെ തുടർന്ൻ അവരുടെ സമ്പത്തെല്ലാം ക്ഷയിക്കുകയും, അവർ 1803-ൽ ഒരു കത്തോലിക്കനും തങ്ങളുടെ സുഹൃത്തുമായിരുന്ന ലിയോർണോ എന്ന ഇറ്റലിക്കാരൻറെ അടുക്കലേക്ക് പോയി. അവർ ഇറ്റലിയിലെത്തി ആറാഴ്ച കഴിഞ്ഞപ്പോൾ വില്ല്യം മരിച്ചു. ഭർത്താവിന്റെ മരണത്തെ തുടർന്ൻ 6 മാസത്തിനു ശേഷം വിശുദ്ധ എലിസബെത്ത് ആൻ ന്യൂയോർക്കിലേക്ക് തിരികെ പോന്നു. ഇതിനോടകം തന്നെ അവൾ ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയിരുന്നു. അതിനാൽ തന്നെ അവൾക്ക് അവളുടെ, എപ്പിസ്കോപ്പൽ സഭയിൽപ്പെട്ട കൂട്ടുകാരിൽ നിന്നും കടുത്ത എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും 1805 മാർച്ച് 4ന് അവൾ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

തന്റെ സുഹൃത്തുക്കളാലും സ്വന്തക്കാരാലും ഉപേക്ഷിക്കപ്പെട്ട എലിസബത്തിനെ ബാൾട്ടിമോറിലെ സൾപ്പീഷ്യൻ സഭയിലെ സുപ്പീരിയർ, ആ നഗരത്തിൽ പെൺകുട്ടികൾക്കായി ഒരു സ്കൂൾ തുടങ്ങുവാൻ ക്ഷണിക്കുകയുണ്ടായി. അങ്ങനെ സ്ഥാപിക്കപ്പെട്ട സ്കൂൾ വളർന്ന് വികസിച്ചു. കാരോളിലെ മെത്രാന്റെ അനുവാദത്തോടുകൂടി സൾപ്പീഷ്യൻ സഭയിലെ സുപ്പീരിയർ എലിസബെത്തിനും, അവളുടെ സഹായികൾക്കും സ്യന്യാസ ജീവിതം അനുവദിച്ചു, കൂടാതെ സന്യാസ വൃതവും, ആശ്രമ വസ്ത്രങ്ങളും അനുവദിച്ചു.

1809-ൽ വിശുദ്ധ തന്റെ ചെറിയ സമൂഹവുമായി മേരിലാന്റിലെ എമ്മിറ്റ്‌സ്ബർഗിലേക്ക് മാറി, അവിടെ അവർ വിശുദ്ധ വിൻസെന്റ് ഡി പോൾ സ്ഥാപിച്ച ‘കരുണയുടെ സഹോദരിമാർ’ (Sisters of Charity) എന്ന സന്യാസിനീ സഭയിൽ ചേർന്നു. എന്നിരുന്നാലും പാവങ്ങൾക്ക്, പ്രത്യേകിച്ച് നീഗ്രോ വംശജർക്ക്‌ വേണ്ടിയുള്ള തന്റെ പ്രവർത്തനങ്ങൾ അവൾ ഉപേക്ഷിച്ചിരുന്നില്ല. പൊതു വിഷയങ്ങൾക്ക്‌ പുറമേ മതപരമായ വിഷയങ്ങൾ കൂടി പഠിപ്പിക്കുന്ന സഭാ സ്കൂൾ – American Parochial School സമ്പ്രദായത്തിനു അടിത്തറയിട്ടത് വിശുദ്ധയാണ്. അധ്യാപകരെ പരിശീലിപ്പിക്കുകയും, സ്കൂളുകളിൽ ഉപയോഗിക്കുവാനായി ധാരാളം പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും ചെയ്തു. ന്യൂയോർക്ക്‌ സിറ്റിയിലും, ഫിലാഡെൽഫിയായിലും ധാരാളം അനാഥാലയങ്ങളും വിശുദ്ധ സ്ഥാപിച്ചു.

1821 ജനുവരി 4ന് എമ്മിറ്റ്‌സ്ബർഗിൽ വച്ച് വിശുദ്ധ അന്ത്യനിദ്ര പ്രാപിച്ചു. 1963-ൽ ജോൺ ഇരുപത്തി മുന്നാമൻ പാപ്പാ അവളെ വിശുദ്ധ പദവിക്കായി നാമനിർദ്ദേശം ചെയ്യുകയും, 1975-ൽ പോൾ ആറാമൻ മാർപാപ്പ എലിസബെത്ത് ആൻസെറ്റണെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതര വിശുദ്ധർ:

  1. വി. ബിബിനിയയുടെ അമ്മയായ അഫ്രോസാ.
  2. അഗ്ഗേയൂസ്, ഹെർമെസ്, കായൂസ്
  3. പ്രീസ്കൂസ്, പ്രേഷില്ലാ, ബെനദിക്ടാ
  4. ആഫ്രിക്കക്കാരായ എവുജീൻ, അക്വലിനൂസ്, ജെമിനൂസ്, മാർസിയൻ, ക്വിന്തൂസ്,
    തെയോഡോത്തൂസ്, ട്രിഫോൺ
  5. നർബോണിലെ ഫെരെയോളൂസ്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group